Kerala

നബീസ ഉമ്മയുടെ മുന്നില്‍ ഇബ്രാഹിം സഖാഫി മാത്രമല്ല, കാന്തപുരവും തോറ്റുപോയി; കാന്തപുരത്തെ പിന്തുണക്കാന്‍ സമുദായക്കാരില്ലാത്തത് കണ്ട് കരഞ്ഞ് മീഡിയാവണ്‍

ഭര്‍ത്താവ് മരിച്ച് വിധവയായ കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ വിനോദ യാത്രയ്ക്ക് പോയതിനെ എതിര്‍ത്ത് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി നല്ല നിലയിലാക്കിയ ഉമ്മയാണ് നബീസ ഉമ്മ. അവര്‍ കുളു, മണാലി തുടങ്ങിയയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോയി മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു.

Published by

കോഴിക്കോട്: ഭര്‍ത്താവ് മരിച്ച് വിധവയായ കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ വിനോദ യാത്രയ്‌ക്ക് പോയതിനെ പിന്തുണയ്‌ക്കുകയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും. ഇത് കാരണം ഭര്‍ത്താവ് മരിച്ച സ്ത്രീ സന്തോഷിക്കാന്‍ പാടില്ലെന്ന നിലപാട് ഉറക്കെ പറഞ്ഞ നബീസ ഉമ്മയെ എതിര്‍ക്കാന്‍ വന്ന ഉസ്താദ് ഇബ്രാഹിം സഖാഫിയെ സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം എതിര്‍ത്തത് മുസ്ലിം യുവാക്കളും യുവതികളുമാണ്.

ഇപ്പോഴിതാ ഇബ്രാഹിം സഖാഫിയെ അനുകൂലിച്ച നബീസ ഉമ്മ ചെയ്തത് ശരിയല്ലെന്ന് വിമര്‍ശിക്കാന്‍ വന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെയും മുസ്ലിം യുവാക്കളും യുവതികളും എതിര്‍ക്കുകയാണ്. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി നല്ല നിലയിലാക്കിയ ഉമ്മയാണ് നബീസ ഉമ്മ. അവര്‍ കുളു, മണാലി തുടങ്ങിയയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോയി മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. “ഹാജറ, സഫിയ, നസീമ, സക്കീന…നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ….എന്താ രസം….ഈ 85 വയസ്സില് ഇവിടെ വന്ന് ഈ മഞ്ഞീക്കെടക്കണത് നീ കണ്ടില്ലേ….ഇത്ര നല്ല രസം എവ്ടെ കിട്ടാനാ…വന്നോളീ മക്കളേ നീ അവ്ട്ത്തേക്ക്…”- എന്ന നബീസ ഉമ്മ കുളു, മണാലിയില്‍ എത്തി മഞ്ഞില്‍ കിടന്നുകൊണ്ട് നടത്തിയ ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഭര്‍ത്താവ് മരിച്ച നബീസ ഉമ്മ അങ്ങിനെ യാത്ര പോകാന്‍ പാടില്ലെന്നും സന്തോഷിക്കാന്‍ പാടില്ലെന്നുമാണ് ഉസ്താദ് ഇബ്രാഹിം സഖാഫി നബീസ ഉമ്മയെ വിമര്‍ശിച്ചത്. ഇപ്പോള്‍ ഇബ്രാഹിം സഖാഫിയെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും. സ്ത്രീകള്‍ക്ക് യാത്ര കൂടെ പോകാന്‍ ഭര്‍ത്താവ് വേണമെന്നാണ് ഹജ്ജിന്റെ നിയമമെന്ന് കാന്തപുരം പറഞ്ഞു. സാധാരണ സ്ത്രീകള്‍ ദൂരെ സ്ഥലങ്ങളിലേക്ക് ഒറ്റയ്‌ക്ക് പോകേണ്ട കാര്യമില്ല. അവര്‍ക്കൊപ്പം ഭര്‍ത്താവ് അല്ലെങ്കില്‍ സഹോദരന്‍ വേണം എന്ന് ഖുറാന്‍ പറഞ്ഞിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ യാത്ര പോകാന്‍ പാടുള്ളൂ എന്നും കാന്തപുരം പറ‍ഞ്ഞു. പക്ഷെ സമൂഹമാധ്യമങ്ങളില്‍ കാന്തപുരത്തെ ചെവിക്കൊള്ളാനും മുസ്ലിം സമുദായത്തിലെ ചെറുപ്രായക്കാരായ യുവതികളും യുവാക്കളും തയ്യാറല്ല. അവര്‍ ഇപ്പോഴും നബീസ ഉമ്മയെ അനുകൂലിച്ച് രംഗത്തെത്തുകയാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാര്‍ മാറിച്ചിന്തിക്കുന്നതിന്റെ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പക്ഷെ കാന്തപുരത്തിന്റെ അഭിപ്രായത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എതിര്‍ത്തത് ജേണലിസ്റ്റുകളെ ഞെട്ടിച്ചുകളഞ്ഞു. ഭാര്യയെ നിങ്ങളാലും ഒറ്റയ്‌ക്ക് വിടില്ലല്ലോ എന്ന കാന്തപുരത്തിന്‍രെ ചോദ്യത്തിന് ഞങ്ങള്‍ ഭാര്യയെ ഒറ്റയ്‌ക്ക് വിടും എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

മാത്രമല്ല, മതപരമായ അഭിപ്രായം പ്രകടിപ്പിച്ച കാന്തപുരത്തിന് നബീസ ഉമ്മയുടെ വിഷയത്തില്‍ വലിയ പിന്തുണ ലഭിച്ചില്ലെന്നതില്‍ ഏറെ വിഷമിക്കുന്നത് മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരാണ്. മാറിയ കേരളത്തിലെ മാറിയ മുസ്ലിം യുവത്വത്തെ തിരിച്ചറിയുന്നതില്‍ മീഡിയ വണ്ണും പരാജയപ്പെട്ടിരിക്കുന്നു പണ്ട് കാന്തപുരം ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെ ചാടിവീണ് പിന്തുണയ്‌ക്കുന്നവരായിരുന്നു കേരളത്തിലെ മുസ്ലീങ്ങളെങ്കില്‍ ഇന്ന് അവര്‍ മാറിയിരിക്കുന്നുവെന്ന് മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു വാര്‍ത്താ പരിപാടിയില്‍ വിഷമത്തോടെ വിലപിക്കുന്നത് കേള്‍ക്കാം. കേരളത്തിലെ മുസ്ലിങ്ങള്‍ മാറിത്തുടങ്ങി എന്നതിന്റെ തെളിവാണ് ഭര്‍ത്താവ് മരിച്ചെങ്കിലും മകള്‍ക്കൊപ്പം യാത്ര പോയി സന്തോഷിക്കുന്ന നബീസ ഉമ്മയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന വലിയ പിന്തുണ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക