പാരീസ് : കിഴക്കൻ ഫ്രാൻസിലെ ഒരു ടൗൺ മാർക്കറ്റിൽ നടന്ന കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ ഫ്രഞ്ച് അധികൃതർ ഭീകരപ്രവർത്തനം എന്ന് വിശേഷിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം അക്രമി “അല്ലാഹു അക്ബർ” എന്ന് വിളിച്ചു പറയുകയും നിരവധി മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥരെയും ഒരു വഴിയാത്രക്കാരനെയും ലക്ഷ്യം വയ്‌ക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു, നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. 37 കാരനായ പ്രതി അൾജീരിയയിൽ നിന്നുള്ളയാളാണെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നമ്മുടെ നഗരത്തെ ഭീതി പിടിമുറുക്കിയിരിക്കുന്നു. മാർക്കറ്റിൽ ഒരാൾ വഴിയാത്രക്കാരെ കത്തികൊണ്ട് ആക്രമിച്ചു. അയാളെ കീഴ്പ്പെടുത്താൽ ഇടപെട്ട നിരവധി മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റുവെന്നും മൾഹൗസ് ടൗൺ മേയർ മൈക്കൽ ലൂട്സ് ഫേസ്ബുക്കിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
https://x.com/theinformant_x/status/1893364096713596950
അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തെ ശക്തമായി അപലപിച്ചു. സംശയമില്ല, പ്രതിയുടെ വാക്കുകൾ കണക്കിലെടുക്കുമ്പോൾ ഒരു ഇസ്ലാമിക തീവ്രവാദ പ്രവൃത്തി എന്ന് നിസംശയം പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ ഇരയുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഫ്രാൻസിന്റെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും ഇസ്ലാമിക ഭീകരതയാണ് രാജ്യത്ത് ബാധിച്ചിരിക്കുന്നത്. കുടിയേറ്റ വൈകല്യങ്ങളാണ് ഈ പ്രവൃത്തിയുടെ ഉത്ഭവമെന്ന് വലതുപക്ഷ പാർട്ടിയായ ലെസ് റിപ്പബ്ലിക്കൻ അംഗവും നിലവിൽ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ പ്രചാരണം നടത്തുന്ന റീട്ടെയിൽലൂ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: