Kerala

പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപ കൈക്കൂലി ; വില്ലേജ് അസിസ്റ്റന്റ് നിഹ്മത്തുള്ള അറസ്റ്റില്‍

Published by

വണ്ടൂര്‍: പട്ടയത്തിലെ തെറ്റുതിരുത്തുന്നതിന് ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍. തിരുവാലി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പന്തപ്പാടന്‍ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്.

ആദ്യ ഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുമ്പോള്‍ കാരക്കുന്നില്‍ വച്ച് പിടിയിലാവുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി എം ഗംഗാധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാര്‍, എസ്‌ഐ മോഹന കൃഷ്ണന്‍, മധുസൂദനന്‍, പി ഒ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by