India

11 കാരനെ സുന്നത്ത് നടത്തി ജിഹാദിയാക്കി മാറ്റാൻ ശ്രമം : മാതാവിനും , പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കാമുകനും 10 വർഷം തടവ്

Published by

ഭോപ്പാൽ : 11 കാരനായ മകനെ ഇസ്ലാമിലേയ്‌ക്ക് പരിവർത്തനം ചെയ്ത് ജിഹാദിയാക്കി മാറ്റാൻ ശ്രമിച്ച മാതാവിനും, കാമുകനും പത്ത് വർഷം തടവ് ശിക്ഷ . മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ പ്രാർത്ഥന നഹത (27), കാമുകൻ അവരുടെ ഇല്യാസ് അഹമ്മദ് ഖുറേഷി (33) കൂട്ടാളി മുഹമ്മദ് സഫർ അലി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിച്ചതിനും, നിർബന്ധിതമായി പരിച്ഛേദന ചെയ്ത് മദ്രസയിൽ ചേർത്തതിനുമാണ് ശിക്ഷ. പ്രാർത്ഥനയ്‌ക്ക് ആദ്യ ഭർത്താവും, ജൈന മത വിശ്വാസിയുമായ മഹേഷ് നഹതയിൽ ജനിച്ച മകനെയാണ് കാമുകനുമായി ചേർന്ന് മതം മാറ്റാൻ ശ്രമിച്ചത്.

മകന് മൂന്ന് വയസായപ്പോഴാണ് പ്രാർത്ഥന മഹേഷിനെ ഉപേക്ഷിച്ച് മകനുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സജീവ അംഗമായ ഇല്യാസിനൊപ്പം ഒളിച്ചോടിയത് . ഇല്യാസ് കുട്ടിയ്‌ക്ക് മുഹമ്മദ് മനാൻ എന്ന പേര് നൽകി , സുന്നത്ത് നടത്തി അഞ്ച് വയസു മുതൽ മദ്രസയിൽ വിടുന്നുണ്ടായിരുന്നു . മാത്രമല്ല കുട്ടിയെ കോഴികളെ അറുക്കാനും മാംസം മുറിക്കാനും ഇല്യാസ് പഠിപ്പിച്ചു.

സ്വന്തം മകനെ ജിഹാദിയാക്കാനുള്ള ശ്രമങ്ങൾ അറിഞ്ഞ മഹേഷ് പ്രാർത്ഥനയ്‌ക്കും, ഇല്യാസിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.തൊട്ടുപിന്നാലെ, അന്വേഷണം ആരംഭിക്കുകയും ഇല്ലിയാസും പ്രാർത്ഥനയും കൂട്ടാളി സഫർ അലിയും പിടിയിലാകുകയും ചെയ്തു. മഹേഷിന് മകന്റെ സംരക്ഷണം ലഭിക്കാൻ സഹായിക്കാൻ ജൈന സമൂഹവും മുന്നോട്ടുവന്നു.

മൂന്നു പേരെയും ശിക്ഷിച്ച കോടതി കുട്ടിയെ മഹേഷിനു വിട്ടു നൽകി . 8 വർഷത്തിനുശേഷം, കുട്ടിയെ സ്വന്തം വീട്ടിലേയ്‌ക്ക് കൂട്ടിക്കൊണ്ടു വന്ന മഹേഷ് മകനെ ജൈനമതത്തിലേയ്‌ക്ക് മാറ്റാൻ പൂജകളും നടത്തി .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by