ഹാപൂർ : മഹാശിവരാത്രിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിലെ ഹാപൂരിൽ ശിവലിംഗം കണ്ടെത്തി . ഹാപൂരിലെ ബാബുഗഡ് പ്രദേശത്തെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം .
രണ്ട് ദിവസം മുൻപ് റസൂൽപൂർ ഗ്രാമത്തിലെ വൻ ആൽമരത്തിന് സമീപത്ത് നിന്ന് ഒരു കൂട്ടം പാമ്പുകളെ നാട്ടുകാർ കണ്ടെത്തിയിരുന്നു. പാമ്പുകളെ പിടികൂടി മാറ്റിയതിനു ശേഷം ഈ സ്ഥലത്ത് നടത്തിയ ഖനനത്തിനിടെയാണ് ശിവലിംഗം കണ്ടെത്തിയത് .
ഒരു അടി മാത്രം ഉയരമുള്ളതാണ് ശിവലിംഗം . സംഭവം പുറത്തറിഞ്ഞതോടെ അയൽ ഗ്രാമത്തിൽ നിന്നടക്കം നിരവധി പേരാണ് ശിവലിംഗം കാണാൻ എത്തുന്നത് . ഗ്രാമവാസികൾ ഒത്തുചേർന്ന് ഇവിടെ പൂജകളും ആരംഭിച്ചിട്ടുണ്ട്.മഹാശിവരാത്രിക്ക് മുമ്പ് ശിവലിംഗം കണ്ടെത്തിയത് ശുഭസൂചനയായിട്ടാണ് നാട്ടുകാർ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: