Kerala

മാവോയിസ്റ്റ് ഭീകരൻ സന്തോഷ് പിടിയില്‍; കമ്പനീദളത്തിലെ അവസാന കണ്ണി, കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതി

Published by

ഹൊസൂര്‍: കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ മാവോയിസ്റ്റ് ഭീകരൻ സന്തോഷ് പിടിയില്‍. കേരളത്തില്‍ നിന്നുള്ള എടിഎസ് സംഘം തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വയനാട്ടിൽ പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങളിലെ അവസാന കണ്ണിയാണ് സന്തോഷ്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിലെ പ്രതിയാണ് പൊള്ളാച്ചി സ്വദേശിയായ സന്തോഷ്. വയനാട്ടിലെ മക്കിമലയില്‍ കുഴിബോംബ് സ്ഥാപിച്ചതില്‍ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കബനീ ദളത്തിലെ കണ്ണിയാണ് ഇയാള്‍. നേരത്തെ സി.പി മൊയ്തീൻ, മനോജ് എന്നിവരെ കേരളത്തിലെ വിവിധി ഇടങ്ങളിൽ നിന്നും എടി എസ് പിടികൂടിയിരുന്നു. ഇതേത്തുടർന്ന് സന്തോഷ് വിക്രം ഗൗഡയ്‌ക്കൊപ്പം കർണാടക വനമേഖലയിലേക്ക് മാറുകയായിരുന്നു.

സന്തോഷിനായി എടിഎസും തമിഴ്നാട് പോലീസും വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. അതിനിനിടെയാണ് ഹൊസൂരിൽ വച്ച് സന്തോഷ് കേരളത്തിൽ നിന്നുള്ള എടിഎസ് സംഘത്തിന്റെ പിടിയിലാവുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by