ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് ഫണ്ട് ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വ്യാജമെന്ന് വരുത്തിത്തീര്‍ക്കാന്‍ മലയാള മനോരമ പണിപ്പെടുന്നു. വോട്ടെടുപ്പ് കൂട്ടാനുള്ള യുഎസ് ധനസഹായം ലഭിച്ചത് ഇന്ത്യയ്‌ക്കല്ല, ബംഗ്ലാദേശിനാകാം എന്നാണ് മനോരമയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഉണ്ടെന്നാണ് മനോരമ പറയുന്നത്. എന്നാല്‍ അത് ഏത് റിപ്പോര്‍ട്ട് എന്ന് വിശദീകരിക്കാന്‍ പത്രത്തിനു കഴിയുന്നില്ല. ഇക്കാര്യം സ്ഥിരീകരിച്ച യു. എസ് പ്രസിഡണ്ട് ട്രംപിനും അദ്ദേഹം രൂപീകരിച്ച സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിനും പിശകു സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലും ഒരു ആധികാരികതയും ഇല്ലാതെ മനോരമ എത്തിച്ചേരുന്നു.
2012 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഫണ്ട് ഇന്ത്യയില്‍ എത്തിയതെന്ന് സൂചനകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വെളുപ്പിച്ചെടുക്കാന്‍ മനോരമ വല്ലാതെ കഷ്ടപ്പെടുന്നതാണ് വാര്‍ത്തയില്‍ കാണുന്നത്.
അതേസമയം നല്‍കിയ ധനസഹായത്തെപ്പറ്റി യുഎസ് പ്രസിഡന്റ് പ്രസ്താവന ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാണ് ഇക്കാര്യം ഒരിക്കല്‍കൂടി എടുത്തു പറഞ്ഞത് . നമുക്ക് ഇവിടെ ആവശ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ട്, ഇവിടുത്തെ പോളിംഗ് കൂട്ടാന്‍ ആണ് നാം ശ്രമിക്കേണ്ടതെന്നും ഇന്ത്യയില്‍ മറ്റാരെയോ ജീയിപ്പിക്കാന്‍ ധനസഹായം നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക