കൊച്ചി: ജോലിഭാരവും ചുറ്റുപാടുകളുടെ സമ്മര്‍ദവും വിശ്രമമില്ലാത്ത പ്രവര്‍ത്തികളും ചെറുപ്പക്കാരില്‍ ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ഹൃദ്രോഗ വിദഗ്ധര്‍. ചെറുപ്പക്കാരില്‍ ഹൃദയാഘാതം വരുന്നവരില്‍ 25 ശതമാനവും 30 വയസിന് താഴെയാണെന്നാണ് കണ്ടെത്തല്‍. 20 വയസില്‍ താഴെയുള്ളവര്‍ പോലും ധാരാളമായി ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങുന്നതായാണ് കണക്കുകള്‍. 30 വയസിന് ശേഷം എല്ലാവരും നിര്‍ന്ധമായി പരിശോധന നടത്തണമെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.
ജനിതകപരമായി തന്നെ ഭാരതീയര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ ഹൃദ്രോഗ സാധ്യ
ത വര്‍ധിപ്പിക്കുന്നതായും ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോ കാര്‍ഡിയോഗ്രഫി ചെയര്‍മാന്‍ ഡോ. ജോര്‍ജ് തയ്യില്‍, സെക്രട്ടറി ഡോ. ഗംഗ വേലായുധന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, പ്രമേഹം, പുകവലി, ജങ്ക് ഫുഡ്, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദ്രോഗ കാരണങ്ങളാണെങ്കിലും ഇന്നത്തെ സാമൂഹിക ചുറ്റുപാടും വിശ്രമമില്ലാത്ത ജോലികളും ഹൃദയാഘാതത്തിന്റെ തോത് കൂട്ടുകയാണ്.
കൊവിഡ് വാക്‌സിനെടുത്ത ശേഷം ഹൃദയാഘാതം വര്‍ദ്ധിച്ചതായി പറയുന്നത് ശരിയല്ലെന്നും ഡോ. ജോര്‍ജ് തയ്യില്‍ പറഞ്ഞു. ഭാരതത്തില്‍ ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍
25 ശതമാനത്തോളം 45 വയസില്‍ താഴെയും 67 ശതമാനം 55 വയസില്‍ താഴെയുള്ളവരുമാണ്. ഓരോ 33 സെക്കന്റിലും ഒരാള്‍ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: