Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രസംഗകല : അവതരണത്തിലെ വൈകല്യങ്ങൾ

Janmabhumi Online by Janmabhumi Online
Feb 22, 2025, 10:39 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

അഡ്വ. ചാര്‍ളിപോള്‍ (ട്രെയ്‌നര്‍ ,മെന്റര്‍)
8075789768

പ്രഗൽഭരായവർ പോലും അറിഞ്ഞോ അറിയാതെയോ ആവർത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും പ്രസംഗ കലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട് .അവയൊക്കെ ഉന്നതരായവർ ചെയ്യുന്നത് കൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവർത്തിക്കുന്നു. അവതരണത്തിലെ വൈകല്യങ്ങൾ കേൾവിക്കാരനിൽ പ്രത്യക്ഷത്തിൽ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാൻ ഇട നൽകും. ഇവ ഒഴിവാക്കിയാലേ ലക്ഷണമൊത്ത പ്രസംഗകനാകുവാൻ സാധിക്കു.

“എന്റെ ഓർമ്മ ശരിയാണെങ്കിൽ”എന്നത് രാഷ്‌ട്രീയ രംഗത്തുള്ളവരുടെ സ്ഥിരം പല്ലവിയാണ്. ‘ ഒരുക്കമില്ലാതെ പറയുന്ന പ്രസംഗത്തിലാണ് ഇപ്രകാരം പറയേണ്ടി വരുന്നത്. നിരായുധനായി യുദ്ധക്കളത്തിലേക്ക് പോകുന്ന പടയാളിയെ പോലെയാണ് ഒരുങ്ങാതെ പോകുന്ന പ്രസംഗകൻ. ഒരുങ്ങാതെ പ്രസംഗത്തിന് പോകരുത്. വിഷയത്തെ ആസ്പദമാക്കി എന്ത് ,എന്തിന് , എങ്ങനെ, എപ്പോൾ ,എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തണം. സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം എന്നീ ക്രമത്തിൽ പ്രസംഗത്തിന്റെ ഒരു സ്ഥൂലരൂപം തയ്യാറാക്കണം. അതനുസരിച്ച് സമഗ്രമായ തയ്യാറെടുപ്പ് നടത്തണം. പറയാനുള്ളതിനെക്കുറിച്ച് ബോധ്യമുണ്ടാവുക ,ബോധ്യം വരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകന് ഉണ്ടായിരിക്കണം.

നന്നായി ഒരുങ്ങിയാൽ ആത്മവിശ്വാസം വർദ്ധിക്കും. പറയാൻ ഉദ്ദേശിക്കുന്നവ വസ്തുതാപരമായി ശരിയാണോ എന്ന് അറിയാൻ രേഖകൾ പരിശോധിച്ചും  മറ്റുള്ളവരോട് തിരക്കിയും കൃത്യത വരുത്തിയാൽ ഓർമ്മ ശരിയാണെങ്കിൽ എന്ന് പറയേണ്ടി വരില്ല.

പൊതുവേ പ്രസംഗത്തിന്റെ അവസാനം പറഞ്ഞു ശീലിച്ച വാചകമാണ് ‘ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല…’ എന്നത്. ‘ഞാന്‍ നീട്ടുന്നില്ല’, ‘ഞാന്‍ അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല’, ‘ഞാന്‍ സുദീര്‍ഘമായി പറഞ്ഞു പോകുന്നില്ല’, എന്നിങ്ങനെ പലരീതിയില്‍ പറയുന്നവരുണ്ട്. ചിലര്‍ പ്രസംഗം ആരംഭിക്കുമ്പോള്‍ തന്നെ  ‘ഞാന്‍ ദീര്‍ഘമായി പറയാനാഗ്രഹിക്കുന്നില്ല’ എന്ന് സൂചിപ്പിക്കുകയും എന്നാല്‍ പ്രസംഗം നീട്ടുകയും ദീര്‍ഘമായി പറയുകയും ചെയ്യും.’മതി, നിര്‍ത്തൂ’ എന്ന് പറയിച്ചിട്ടേ ഇക്കൂട്ടര്‍ അടങ്ങൂ. പ്രസംഗം നീണ്ടു പോകുമ്പോള്‍ കൈയ്യടിച്ച് ചിലര്‍ പ്രതിഷേധം സൂചിപ്പിക്കാറുമുണ്ട്.
‘മിതം ച സാരം ച വചോഹി വാഗ്മിതാ’ എന്നാണ് പ്രസംഗത്തെക്കുറിച്ചുള്ള ചൊല്ല്. മിതവും സാരവത്തുമായ രീതിയില്‍ പറയുന്നതാണ് വാഗ്മിത്വം. വാക്കുകള്‍ ചുരുക്കിയും അര്‍ത്ഥം സംഗ്രഹിച്ചും പറയുന്നവനാണ് വാഗ്മി. പരത്തിപ്പറയുന്നതും ദീര്‍ഘമായി പറയുന്നതും ശ്രോതാക്കളെ ബോറടിപ്പിക്കും. ദീര്‍ഘിപ്പിക്കുന്നില്ല എന്ന പരാമര്‍ശവും ഒഴിവാക്കേണ്ടതാണ്.

ഇടിവെട്ടിപെയ്യുന്ന മഴ പെട്ടെന്ന് അവസാനിക്കും പോലെ ഉപസംഹാരം കടന്നുവരണം. കഷ്ടം, പെട്ടെന്ന് നിറുത്തികളഞ്ഞല്ലോ, ഇനിയും തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ശ്രോതാക്കള്‍ക്ക് തോന്നണം. വികാരത്തിന്റെ പരമകാഷ്ഠയില്‍ ശ്രോതാക്കളെ എത്തിച്ചശേഷം അമ്പെന്ന പോലെ അവസാനവാക്കുകള്‍ എയ്തുവിടാം. അവ ലക്ഷ്യത്തില്‍ തറയ്‌ക്കുന്നതും ആവേശകരവും ഹൃദയസ്പര്‍ശിയുമായാല്‍ നന്ന്. ‘The last impression is the lasting impression’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുക.

ശ്രോതാക്കളെ അഭിനന്ദിച്ച് പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രസംഗത്തിന് വിരാമമിടാന്‍ കഴിഞ്ഞാല്‍ തകര്‍പ്പനായിരിക്കും.

‘എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല’ എന്ന് ചിലര്‍ പ്രസംഗത്തിന്റെ തുടക്കത്തിലേ പറയും. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കില്‍ പ്രസംഗിക്കാന്‍ മുതിരരുത്. എന്തെങ്കിലും പറയാനുണ്ടെന്ന് ബോധ്യം വരാതെ  പ്രസംഗിക്കരുതെന്നാണ് പ്രമാണം. എനിക്ക് സവിശേഷമായി ചിലകാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനുണ്ട് എന്ന ഭാവത്തിലാകണം പ്രസംഗത്തിന് മുതിരേണ്ടത്.

‘എനിക്ക് കൂടുതലായി ഒന്നും പറയാനില്ല’,  ‘വിഷയസംബന്ധമായി ഇത്രയേ പറയാനുള്ളൂ, തത്കാലം നിറുത്തട്ടെ’ ഈ പ്രയോഗങ്ങള്‍ പ്രസംഗകന്റെ സ്റ്റോക്ക് തീര്‍ന്നു എന്ന ധ്വനിയാണ് സൃഷ്ടിക്കുന്നത്.

‘നിങ്ങളുടെ വിലയേറിയ സമയം പാഴാക്കിയതില്‍ ഖേദിക്കുന്നു’. ”ഞാന്‍ നിങ്ങളെ മുഷിപ്പിക്കുകയില്ലെന്ന് കരുതട്ടെ.’ ”എന്റെ പ്രസംഗം അധിക പ്രസംഗമായില്ലെന്ന് കരുതട്ടെ.’ ‘നിങ്ങളുടെ ക്ഷമ ഞാന്‍ പരീക്ഷിക്കുന്നില്ല’, ‘ഞാന്‍ നിറുത്തുകയാണ് നല്ലതെന്ന് തോന്നുന്നു’. ‘ഏതോ മഹാന്‍ എവിടേയോ പറഞ്ഞപോലെ’, ‘വെറുതെ പറഞ്ഞു എന്നേയുള്ളൂ, ശരിയാണോ എന്നെനിക്കറിയില്ല’. ‘എന്താ പറയുക, എന്നെനിക്കറിയില്ല.’ തുടങ്ങിയ പ്രയോഗങ്ങളും പ്രസംഗത്തിന്റെ മാറ്റ് കുറയ്‌ക്കും.

കൂടാതെ ചില തഴക്ക ദോഷങ്ങളും വികൃത ചേഷ്ഠകളും കാട്ടുന്നവരുണ്ട്.അവയും ഒഴിവാക്കണം. അംഗവിക്ഷേപങ്ങൾ വാക്കിന്റെ ദൃശ്യരൂപമാണ്. അവ ചിന്തക്ക് മൂർച്ച കൂട്ടും. ശബ്ദത്തിന് ശക്തിയും വൈവിധ്യവും നൽകും. അർത്ഥം കൂടുതൽ വ്യക്തമാകും. ഭാവങ്ങൾക്ക് പൊലിമ നല്കും. എന്നാൽ അവ ഗോഷ്ടികളായി മാറരുത്. അതിര് കടക്കുകയുമരുത്. അംഗവിക്ഷേപങ്ങൾ സ്വാഭാവികമായി വന്നുകൊള്ളും. അപശബ്ദങ്ങൾ വാക്കുകൾക്കും വാചകങ്ങൾക്കും ഇടയിൽ വരാതെയും ശ്രദ്ധിക്കണം.

 ( ട്രെയ്നറും മെൻ്ററും പ്രസംഗ പരിശീലകനുമാണ് ലേഖകൻ, 8075789768)

Tags: Public Speaking Skills
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies