വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.cee.kerala.gov.in ല്‍
മാര്‍ച്ച് 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം
മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് ‘നീറ്റ് യുജി 2025’ ല്‍ യോഗ്യത നേടണം
ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജൂണ്‍ 30 നകം ‘നാറ്റ-2025’ യോഗ്യത നേടണം
എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ
കേരളത്തിലെ എന്‍ജനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസും www.cee.kerala.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
മെഡിക്കല്‍/അനുബന്ധ കോഴ്‌സുകൡ പ്രവേശനത്തിന് ‘നീറ്റ് യുജി 2025’ ല്‍ യോഗ്യത നേടണം. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജൂണ്‍ 30 നകം ‘നാറ്റ 2025’ ല്‍ യോഗ്യത നേടിയിരിക്കണം. എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഏപ്രില്‍ 24 മുതല്‍ 28 വരെ തീയതികളിലായി നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷയില്‍ യോഗ്യത/റാങ്ക് നേടണം.
കോഴ്‌സുകള്‍: മെഡിക്കല്‍- എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് (ഹോമിയോ), ബിഎഎംഎസ് (ആയുര്‍വേദ), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യുനാനി).
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍- ബിഎസ്‌സി (ഓണേഴ്‌സ്), അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്; ബിടെക് ബയോടെക്‌നോളജി, ബിവിഎസ്‌സി ആന്റ് എഎച്ച് (വെറ്ററിനറി), ബിഎഫ്എസ്‌സി (ഫിഷറീസ്).
എന്‍ജിനീയറിങ് കോഴ്‌സുകള്‍- ബിടെക് (കേരള സാങ്കേതിക സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല, കാലിക്കറ്റ്, കേരള കാര്‍ഷിക സര്‍വ്വകലാശാല (ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി), കേരള വെറ്ററിനറി സര്‍വകലാശാല ആന്റ് അനിമല്‍ സയന്‍സസ് (ബിടെക്- ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി), കുഫോസ് (ബിടെക്- ഫുഡ് ടെക്‌നോളജി); ഫാര്‍മസി (ബിഫാം); ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്).
പ്രവേശന യോഗ്യത: കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനവും ഇംഗ്ലീഷ് അടക്കം ഈ വിഷയങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേക മിനിമം മാര്‍ക്കും നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ബിഎഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് അടക്കം ഈ വിഷയങ്ങള്‍ക്ക് ഒാരോന്നിനും മിനിമം മാര്‍ക്കും നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിഎസ്എംഎസ് കോഴ്‌സിലേക്ക് തൊട്ട് മുകളിലെ യോഗ്യതയോടൊപ്പം പത്ത്/പന്ത്രണ്ട് ക്ലാസില്‍ തമിഴ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ബിഎസ്എംഎസ് പ്രവേശനം നേടി ആദ്യവര്‍ഷത്തിനുള്ളില്‍ തമിഴ് കോഴ്‌സ് വിജയിച്ചിരിക്കണം.
ബിയുഎംഎസ് കോഴ്‌സിലേക്ക് ബിഎഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകള്‍ക്കുള്ള യോഗ്യതയോടൊപ്പം പത്ത്/പന്ത്രണ്ട് ക്ലാസില്‍ ഉറുദു/അറബിക്/പേര്‍ഷ്യന്‍ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം.
ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ബിടെക് ബയോടെക്‌നോളജി, ബിഎഎഫ്‌സിസി കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിഎസ്‌സി ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ പ്രവേശനത്തിന് തൊട്ട് മുകളിലെ യോഗ്യതയോടൊപ്പം ഹയര്‍ സെക്കന്ററി തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്നുണ്ട്.
ബിവിഎസ്‌സി ആന്റ് എഎച്ച് കോഴ്‌സിലേക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിഎസ്‌സി ബിരുദക്കാരെയും എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ് കോഴ്‌സുകളിലേക്ക് പരിഗണിക്കും.
എന്‍ജിനീയറിങ്/ബിടെക് കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയങ്ങളായും കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി എന്നിവയിലൊന്ന് ഓപ്ഷണല്‍ വിഷയമായും പഠിച്ച് ഈ മൂന്ന് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയമായും കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍സയന്‍സ്/ഐടി/ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസ്/എന്‍ജിനീയറിങ് ഗ്രാഫിക്‌സ്/ബിസിനസ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഐഛിക വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കും അല്ലെങ്കില്‍ 10+3 ഡിപ്ലോമ (മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം) 45% മാര്‍ക്കോടെ വിജയിച്ചവര്‍ക്കും അര്‍ഹതയുണ്ട്. കൂടാതെ ‘നാറ്റ 2025’ ല്‍ യോഗ്യത നേടിയിരിക്കണം.
ബിഫാം കോഴ്‌സിലേക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
എസ്‌സി/എസ്ടി/എസ്ഇബിസി/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ മാര്‍ക്കിളവുണ്ട്.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും കോളേജുകളും കോഴ്‌സുകളും എന്‍ജിനീയറിങ് ശാഖകളും അടക്കം സമഗ്രവിവരങ്ങള്‍ ‘കീം 2025’ പ്രോസ്‌പെക്ടസിലുണ്ട്.
എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഉച്ചക്ക് ശേഷം 2 മുതല്‍ 5 മണിവരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വച്ച് നടത്തും. ഏപ്രില്‍ 22, 23, 29, 30 തീയതികള്‍ ബഫര്‍ ഡേ എന്ന നിലയില്‍ പരിഗണിക്കും. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രങ്ങളും പ്രോസ്‌പെക്ടസിലുണ്ട്.
അപേക്ഷാ ഫീസ്: എന്‍ജിനീയറിങ്/ഫാര്‍മസി 875 രൂപ (എസ്‌സി 375 രൂപ), ഇവ രണ്ടിനും കൂടി യഥാക്രമം 1125 രൂപ, 500 രൂപ; ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/അനുബന്ധം 625 രൂപ (എസ്‌സി 250 രൂപ), എന്‍ജനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകള്‍ക്ക് 1300 രൂപ, (എസ്‌സി 525 രൂപ). പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ഫീസില്ല. വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കണം.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 16 വരെ
കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് (ഐടെപ്) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) വഴിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.
ബി.എസ്.സി. ബി.എഡ്. (ഫിസിക്സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ബി.കോം. ബി.എഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്. https://exams.nta.ac.in/NCET അല്ലെങ്കില്‍ https://ncte.gov.in സന്ദര്‍ശിച്ച് മാര്‍ച്ച് 16 രാത്രി 11.30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച് 18, 19 തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ട്.
ഏപ്രില്‍ ആദ്യ വാരത്തില്‍ പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഏപ്രില്‍ 29നാണ് പരീക്ഷ. ഇതിന് മൂന്ന് ദിവസം മുന്‍പ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എന്‍ടിഎ ഹെല്‍പ്പ് ഡസ്‌ക്: 01140759000, ഇ മെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in അല്ലെങ്കില്‍ എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: