റാഞ്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പുതിയ ഗൂഢാലോചനയും പുറത്ത്. ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) നിന്നും രക്ഷപ്പെടാനായി ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ മതമൗലികവാദ സംഘടനകളുടെ സഹായത്തോടെ വിവാഹം കഴിച്ച് മതം മാറ്റി അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ റിപ്പോർട്ട്.
ഈ ഗൂഢാലോചനയുടെ ഭാഗമായി മതമൗലികവാദ സംഘടന സംസ്ഥാനത്ത് ഏകദേശം 10,000 ഏക്കറിലധികം ഭൂമി വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്റലിജൻസ് വകുപ്പ് ഇതിൽ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസിന് അയയ്‌ക്കുകയും ചെയ്തു.
പിഎഫ്ഐയെ രാജ്യത്ത് നിരോധിച്ചതിന് ശേഷവും സന്താൽ ലാൻഡ് എന്നറിയപ്പെടുന്ന പാകൂർ, ജംതാര, ഗോഡ്ഡ, സാഹെബ്ഗഞ്ച് ജില്ലകളിലേക്ക് സംഘടന അതിവേഗം വികസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. രാജ്മഹൽ, ഉദ്വ, ബർഹെത്, തൽഝരി ബ്ലോക്കുകളിലെ അയോധ്യ, ജോഗ്തോള, വൃന്ദാവൻ, ബാലുഗ്രാം, കരംതോള, മഹാരാജ്പൂർ, തീൻ പഹാഡ് ബസാർ, ജോങ്ക, ഗംഗാതിയ, പദർകോല തുടങ്ങിയ ഗ്രാമങ്ങളിൽ മതമൗലികവാദികൾ അതിവേഗം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.
പല ഗ്രാമങ്ങളിലും അവർ ആയുധങ്ങൾ ഉപയോഗിച്ച് ആളുകളുടെ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാമീണരെ ഭീഷണിപ്പെടുത്തി തുച്ഛമായ വിലയ്‌ക്കും ഇവർ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ പോപ്പുലർ ഫ്രണ്ട് സ്വന്തം അംഗങ്ങൾ വഴി ആദിവാസി സമൂഹത്തിന്റെ ഭൂമി കൈവശപ്പെടുത്തുക മാത്രമല്ല ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ജാർഖണ്ഡിലെ അവരുടെ ഭൂമി ഏകീകരിക്കുന്നതിനും ജംഗമ സ്ഥാവര സ്വത്തുക്കൾ വാങ്ങുന്നതിനും ധനസഹായം നൽകുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് ജാർഖണ്ഡ് പോലീസ് വക്താവ് ആർ.കെ. മാലിക് പറഞ്ഞു. അതേ സമയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഏറെ കോളിളക്കം സൃഷ്ടിക്കാൻ പര്യാപ്തമായ ഒന്നാണ്. ഇത് ദേശീയ സുരക്ഷയ്‌ക്ക് അങ്ങേയറ്റം അപകടകരമാണ്. ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പിഎഫ്‌ഐ അംഗങ്ങൾ പദ്ധതി പ്രകാരം കെണിയിൽ വീഴ്‌ത്തി വിവാഹം കഴിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ എടുത്ത് പറയുന്നുണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തീവ്രവാദികൾക്ക് സുരക്ഷിതമായി പ്രവേശിക്കാൻ ഒരു ഇടനാഴി സൃഷ്ടിക്കാൻ അവർക്ക് ഇതിലൂടെ കഴിയും. ഇതുവരെ 12,000-ത്തിലധികം പെൺകുട്ടികളെ പിഎഫ്‌ഐ അംഗങ്ങൾ കെണിയിലാക്കി വിവാഹം കഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. അതേ സമയം അസമിനെപ്പോലെ ജാർഖണ്ഡിലും എൻആർസി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: