ന്യൂഡൽഹി : മുസ്ലീം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാൻ സ്ത്രീകൾക്കായി പുതിയ ഡ്രസ് കോഡ് പുറത്തിറക്കുന്നു.കർശനമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, ഇസ്ലാമിക മതമൗലികവാദത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സർക്കാർ വാദം . സ്ത്രീകളെയും കുട്ടികളെയും തീവ്രവാദ ആശയങ്ങളിൽ നിന്ന് സംരക്ഷിക്കാൻ താജിക്കിസ്ഥാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്.
നേരത്തെ താജിക്കിസ്ഥാൻ പരമ്പരാഗത താജിക് വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുകയും ബുർഖ, ഹിജാബ് തുടങ്ങിയ വിദേശ വസ്ത്രങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു . പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി പുതിയ ദേശീയ വസ്ത്രധാരണത്തെക്കുറിച്ചുള്ള ശുപാർശകൾ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും ജൂലൈയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിൽ ഇത് ഉൾപ്പെടുത്തുമെന്നും സാംസ്കാരിക മന്ത്രാലയം കുറിപ്പുൽ പറയുന്നു.സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് സമാനമായ പുസ്തകങ്ങൾ താജിക്കിസ്ഥാൻ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, മതമൗലികവാദത്തെ ചെറുക്കുന്നതിനായി നീണ്ട താടി വളർത്തുന്നതും രാജ്യം നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക