തിരുവനന്തപുരം: ബ്രൂവറി നിര്‍മാണത്തിന് അനുമതി നല്കിയതോടൊപ്പം കിഫ്ബി റോഡുകളില്‍ ടോള്‍ സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് എല്‍ഡിഎഫിന്റെ അനുമതി. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് എല്‍ഡിഎഫില്‍ സിപിഎം ഏകപക്ഷീയ നിലപാട് സ്വീകരിച്ചത്. ഇതോടെ മദ്യശാലകളോടും ടോള്‍ പിരിവിനോടുമുള്ള ഇടതുമുന്നണിയുടെ മുന്‍ നയങ്ങളെല്ലാം അടിമുടി മാറി.
ചില പ്രത്യേക പ്രശ്നങ്ങള്‍ എന്ന തലക്കെട്ടിലാണ് കിഫ്ബി റോഡുകള്‍ക്ക് ടോള്‍ എര്‍പ്പെടുത്തുന്നതും മദ്യകമ്പനിക്ക് അനുമതി നല്‍കുന്നതും സംബന്ധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പരാമര്‍ശമുള്ളത്. കിഫ്ബിയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മാണശാല അനുവദിക്കുമ്പോള്‍ ജലത്തിന്റെ വിനിയോഗത്തില്‍ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാന്‍ പാടില്ലെന്ന നിര്‍ദേശം മാത്രമാണ് സര്‍ക്കുലറിലുള്ളത്. ഇതോടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള റോഡുകള്‍ക്ക് യൂസര്‍ഫീ എന്ന പേരില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ബ്രൂവറിയുമായും സര്‍ക്കാരിന് മുന്നോട്ടുപോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: