India

ദൽഹിയെ പിന്നോട്ട് തള്ളിവിട്ടവർ ഒറ്റ ദിവസം കൊണ്ട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി, തട്ടിപ്പുകാരെ തുറന്നുകാട്ടും : തിരിച്ചടിച്ച് രേഖ ഗുപ്ത

സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് നടപ്പിലാക്കിക്കൊണ്ട് ദൽഹിയിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു

Published by

ന്യൂദൽഹി : കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും (എഎപി) വിമർശനങ്ങൾക്ക് തക്കതായ മറുപടി നൽകി ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വർഷങ്ങളായി ദൽഹിയെ പിന്നോട്ട് തള്ളിവിട്ടവർ ഇപ്പോൾ ഒറ്റ ദിവസം കൊണ്ട് ചോദ്യങ്ങൾ ചോദിക്കുകയാണെന്ന് രേഖ ഗുപ്ത പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് നടപ്പിലാക്കിക്കൊണ്ട് ദൽഹിയിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് 15 വർഷവും എഎപി 13 വർഷവും ദൽഹിയെ പിന്നോട്ട് തള്ളിവിട്ടവർ ഇപ്പോൾ ഒരു ദിവസം കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് നടപ്പിലാക്കിക്കൊണ്ട് ആം ആദ്മി പാർട്ടി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന അവരുടെ അവകാശങ്ങൾ ദൽഹിയിലെ ജനങ്ങൾക്ക് ഞങ്ങൾ നൽകിയെന്നും അവർ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദൽഹിക്ക് എല്ലാ അവകാശങ്ങളും ലഭിക്കുമെന്ന് ഉറപ്പാണ്.

സിഎജി റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞതിനുശേഷം തട്ടിപ്പുകാർ ഇപ്പോൾ കൂടുതൽ ആശങ്കാകുലരാണ്, പക്ഷേ സത്യം ഇപ്പോൾ തീർച്ചയായും വെളിപ്പെടുമെന്നും രേഖ വ്യക്തമാക്കി.

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന പദ്ധതി അധികാരമേറ്റ ആദ്യ ദിവസം തന്നെ നടപ്പിലാക്കിയില്ലെന്ന് ദൽഹി മുൻ മുഖ്യമന്ത്രി അതിഷി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരെ ആരോപിച്ചിരുന്നു. ആരോപണത്തെ പിന്താങ്ങി കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇപ്പോൾ നൽകിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by