ന്യൂദല്‍ഹി: എഫ്ഡിഐ ചട്ടങ്ങള്‍ ലംഘിച്ചതിന് ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ഫെമ ചട്ടം ലംഘിച്ചതിന് മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി വീതവും പിഴയടക്കണം.
വിവിധ നിയമലംഘനങ്ങള്‍ക്ക്’ 2023 ഓഗസ്റ്റ് 4 ന് ബിബിസിക്കും മൂന്ന് ഡയറക്ടര്‍മാര്‍ക്കും ഫിനാന്‍സ് മേധാവിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
100 ശതമാനം നേരിട്ടു വിദേശ നിക്ഷപമുള്ള (എഫ്ഡിഐ) കമ്പനിയാണ് ബിബിസി ഡബ്ല്യുഎസ് ഇന്ത്യ.
2019 സെപ്റ്റംബര്‍ 18 ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ ഉത്തരവുപ്രകാരം സര്‍ക്കാര്‍ അംഗീകാര ഡിജിറ്റല്‍ മീഡിയയ്ക്ക് എഫ്ഡിഐ 26 ശതമാനം എന്ന പരിധിയുണ്ട്.
നിയമലംഘന കാലയളവില്‍ കമ്പനിയുടെ മേല്‍നോട്ടം വഹിച്ച ഡയറക്ടര്‍മാരായ ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കാണ് 1,14,82,950 രൂപ വീതം പിഴ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: