തിരുവനന്തപുരം:പാച്ചല്ലൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച സംഭവത്തില്‍ സ്ഥലം ഉടമയില്‍ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പിഴ ഈടാക്കി പാച്ചല്ലൂര്‍ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയില് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യമാണ് കത്തിയത്.
തീ പടര്‍ന്ന് പിടിക്കുകയും പ്രദേശത്താകെ പുകപടലം ഉണ്ടാകുകയും ചെയ്തതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വിവരം വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചു. പിന്നാലെ കൗണ്‍സിലര്‍ അഗ്നിശമന സേനയെയും നഗരസഭ അധികൃതരെയും അറിയിച്ചു.
ഉടന്‍ തന്നെ വിഴിഞ്ഞത്ത് നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി. തീ പടരാതിരിക്കാന്‍ ജെസിബി എത്തിച്ച് മണ്ണിട്ടു മൂടി. നാട്ടുകാര്‍ക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യവും ഉണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിനായി മാലിന്യം കൊണ്ടിട്ടതായിരുന്നു ഇവിടെ. പരാതി ഉണ്ടായതോടെ ഉടമ തീയിട്ടതാണെന്നും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: