പ്രയാഗ്രാജ്: ത്രിവേണിയിലെ തീര്‍ത്ഥജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും പറ്റുന്നതാണെന്ന് തെളിയിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ പദ്മശ്രീ ഡോ. അജയ്കുമാര്‍ സോങ്കര്‍. ത്രിവേണീസംഗമത്തിലെ ജലത്തിന്റെ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില മാധ്യമങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഡോ. സോങ്കര്‍ തന്റെ ലാബറട്ടറിയില്‍ പരിശോധിച്ചത്. സംശയമുള്ളവര്‍ക്ക് തന്റെ മുന്നില്‍ വെച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
മുത്തുവളര്‍ത്തലിന്റെ ലോകത്ത് ജാപ്പനീസ് ആധിപത്യത്തെ വെല്ലുവിളിച്ചാണ് ഗവേഷണങ്ങളില്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ സഹായി കൂടിയായിരുന്ന ഡോ. അജയ്കുമാര്‍ സോങ്കര്‍ ശ്രദ്ധേയനാകുന്നത്. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് ജലം ശേഖരിച്ചാണ് സോങ്കര്‍ പരിശോധന നടത്തിയത്. ബാക്ടീരിയോഫേജ് കാരണം, ഗംഗാജലത്തിന്റെ അത്ഭുതകരമായ ശുദ്ധീകരണ ശേഷി എല്ലാ വിധത്തിലും കേടുകൂടാതെയിരിക്കുന്നു.
മഹാകുംഭ് നഗറിലെ സംഗം നോസ്, അരൈല്‍ എന്നിവയുള്‍പ്പെടെ അഞ്ച് പ്രധാന സ്‌നാനഘട്ടങ്ങളില്‍ നിന്നാണ് ജലസാമ്പിളുകള്‍ ശേഖരിച്ചത്. കോടിക്കണക്കിന് ഭക്തര്‍ കുളിച്ചിട്ടും വെള്ളത്തില്‍ ബാക്ടീരിയയുടെ വളര്‍ച്ചയോ ജലത്തിന്റെ പിഎച്ച് അളവില്‍ കുറവോ ഉണ്ടായിട്ടില്ലെന്ന് ഡോ.അജയ് സോങ്കര്‍ പറയുന്നു.
ഗംഗാജലത്തില്‍ 1100 തരം ബാക്ടീരിയോഫേജുകള്‍ ഉണ്ട്. 57 കോടി ഭക്തര്‍ ഗംഗാജലത്തില്‍ കുളിച്ചിട്ടും വെള്ളം മലിനമാകാത്തതിന്റെ കാരണം ഇതാണ്. ഗംഗാജലത്തിന്റെ അസിഡിറ്റി (പിഎച്ച്) സാധാരണയേക്കാള്‍ മികച്ചതാണെന്നും അതില്‍ ദുര്‍ഗന്ധമോ ബാക്ടീരിയയുടെ വളര്‍ച്ചയോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഘട്ടങ്ങളില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ ലബോറട്ടറിയില്‍ 8.4 മുതല്‍ 8.6 വരെ പിഎച്ച് ലെവല്‍ ഉണ്ടെന്ന് കണ്ടെത്തി.
14 മണിക്കൂര്‍ ഇന്‍കുബേഷന്‍ താപനിലയില്‍ ജലസാമ്പിളുകള്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടും അവയില്‍ ഹാനികരമായ ബാക്ടീരിയയുടെ വളര്‍ച്ചയുണ്ടായില്ല.
ഗംഗാജലം മലിനമാണെന്ന് മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം ആളുകള്‍ പ്രചാരണം ആരംഭിച്ചിരുന്നു. അത് സംഭവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആശുപത്രികളില്‍ കാലുകുത്താന്‍ പോലും ഇടമുണ്ടാകുമായിരുന്നില്ലെന്ന് സോങ്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: