India

പതിനഞ്ച് ദിവസത്തിനുള്ളിൽ സർക്കാർ ഭൂമിയിൽ കെട്ടിപ്പൊക്കിയ മുസ്ലീം പള്ളി പൊളിച്ചു മാറ്റിയിരിക്കണം : ഉത്തരവിട്ട് യോഗി സർക്കാർ

ഈ പള്ളിയുടെ സ്കെച്ച് അംഗീകരിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി നോട്ടീസിൽ അതോറിറ്റി പറഞ്ഞിരുന്നു. ഇത് നിർമ്മിക്കുന്ന ഭൂമി മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ട് ഈ പള്ളി പൂർണ്ണമായും നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്

Published by

ലഖ്നൗ : ഉത്തർപ്രദേശിലെ അനധികൃത മുസ്ലീം പള്ളികളുടെ നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്ത് യോഗി സർക്കാർ. ഗോരഖ്പൂരിലെ ഘോഷ് കമ്പനി കവലയ്‌ക്ക് സമീപമുള്ള മുനിസിപ്പൽ കോർപ്പറേഷൻ ഭൂമി കയ്യേറി ഒരു അനധികൃത പള്ളി നിർമ്മിക്കുന്നത് പൊളിച്ചുമാറ്റണമെന്ന്ഗോരഖ്പൂർ വികസന അതോറിറ്റി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് പള്ളി പണിയുന്നവർക്ക് വികസന അതോറിറ്റി നോട്ടീസും നൽകി.

അന്വേഷണത്തിൽ പള്ളിയുടെ ഒരു സ്കെച്ചിനും അംഗീകാരം ലഭിച്ചിട്ടില്ലെന്നും മുനിസിപ്പൽ കോർപ്പറേഷൻ ഭൂമിയിലാണ് ഇത് നിയമവിരുദ്ധമായി നിർമ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഗോരഖ്പൂർ വികസന അതോറിറ്റി ഈ പള്ളി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ പള്ളി നിർമ്മിച്ച കമ്മിറ്റി 15 ദിവസത്തിനുള്ളിൽ പള്ളി സ്വയം പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം പൊളിക്കുന്നതിന് പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 15നാണ് ഗോരഖ്പൂർ വികസന അതോറിറ്റി പള്ളിയുടെ മേധാവി ഷോയിബ് അഹമ്മദിന് ഒരു നോട്ടീസ് നൽകിയത്. ഈ പള്ളിയുടെ സ്കെച്ച് അംഗീകരിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി നോട്ടീസിൽ അതോറിറ്റി പറഞ്ഞിരുന്നു. ഇത് നിർമ്മിക്കുന്ന ഭൂമി മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ട് ഈ പള്ളി പൂർണ്ണമായും നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.

ഗോരഖ്പൂർ വികസന അതോറിറ്റിയിലെ ജൂനിയർ എഞ്ചിനീയർ സ്ഥലം പരിശോധന നടത്തുകയും 60 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില, തുടർന്നുള്ള രണ്ടാം നില എന്നിവയുടെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റേണ്ടതാണെന്ന് അവർ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by