ന്യൂദല്‍ഹി:മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നല്‍കരുതെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി നല്‍കിയ നിര്‍ദേശമാണ് സ്‌റ്റേ ചെയ്തത്.
ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മൃഗസ്‌നേഹികളുടെ സംഘടനയ്‌ക്കും കോടതി നോട്ടീസ അയച്ചു.
മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്.ത്രിപുരയില്‍നിന്ന് നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിക്കാന്‍ നല്‍കിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്.കേസിലെ എല്ലാ കക്ഷികളെയും കേള്‍ക്കാതെ എങ്ങനെയാണ് ഹൈകോടതിക്ക് സ്‌റ്റേ ഉത്തരവ് നല്‍കാനാകുക എന്ന് സുപ്രീം കോടതിചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: