India

ദല്‍ഹിയിൽ ലേഡി ഡോണായ സോയ ഖാൻ പിടിയിൽ : ഹാഷിം ബാബയുടെ ഭാര്യ നയിച്ചിരുന്നത് ആയുധക്കടത്ത് ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ

വര്‍ഷങ്ങളായി ദല്‍ഹി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു സോയ ഖാന്‍. കൊലപാതകം , പിടിച്ചുപറി,ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളുള്ള സോയയുടെ ഭര്‍ത്താവ് ഹാഷിം ജയിലിലാണ്

Published by

ന്യൂദല്‍ഹി : ദൽഹിയിൽ അരാജകത്വത്തിന് നേതൃത്വം നൽകി വന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് ഡീലറും കുറ്റവാളിയുമായ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ അറസ്റ്റിൽ. ഒരു കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായിട്ടാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സോയ പോലീസിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തി പോലീസ് സോയ ഖാനെ പിടികൂടിയത്. വര്‍ഷങ്ങളായി ദല്‍ഹി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു സോയ ഖാന്‍. കൊലപാതകം , പിടിച്ചുപറി,ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളുള്ള സോയയുടെ ഭര്‍ത്താവ് ഹാഷിം ജയിലിലാണ്. ഭര്‍ത്താവ് ജയിലില്‍ പോയതിനു ശേഷം ക്രമിനല്‍ സാമ്രാജ്യത്തെ സോയയാണ് നയിച്ചത്.

യുവതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് നേരത്തെ വിവരം ഉണ്ടായിരുന്നിട്ടും തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് സാധിക്കാതെ വന്നത്. ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് സോയയുടെ പിതാവ്.

വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കുടുംബം പ്രവര്‍ത്തിക്കുന്നത്. പിടികൂടിയ ലഹരിമരുന്ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നാണ് വിതരണത്തിനെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by