സ്വപ്നം കണ്ട് ഉറങ്ങുന്നവരിൽ മുന്നിലാണ് പലരും , ചിലപ്പോഴെങ്കിലും ചില സ്വപ്നങ്ങൾ നമ്മെ ഭയപ്പെടുത്താറുണ്ട്. പലപ്പോഴും നമ്മൾ കാണുന്ന സ്വപ്നങ്ങൾ അർത്ഥങ്ങൾ ഉണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത് . നാം കാണുന്ന സ്വപ്നങ്ങൾക്കും , ഭാവിയിൽ വരാൻ പോകുന്ന ചില കാര്യങ്ങൾക്കു ബന്ധമുള്ളതായി പണ്ഡിതർ പറയുന്നു.
അതിലൊന്നാണ് പാമ്പുകളെ സ്വപ്നം കാണുന്നത് .പത്തി വിടർത്തി നിൽക്കുന്ന പാമ്പുകളെ സ്വപ്നം കാണുന്നത് നല്ല ഫലമാണെന്നാണ് പൊതുവെ പറയുക . തിളങ്ങുന്ന കറുത്ത പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് കണ്ടാൽ ലോട്ടറി പോലെ വിവിധ വഴികളിലൂടെ പണം വന്ന് ചേരുമെന്നാണ് വിശ്വാസം .
സ്വർണ്ണനിറമുള്ള പാമ്പുകളെയോ, നാഗങ്ങളെയോ കണ്ടാൽ അത് നിധി പോലെ അസുലഭമായ ധനാഗമന സൂചനയാണത്രേ. എന്നാൽ എല്ലാ പാമ്പുകളും ശുഭസൂചനകളല്ല. ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെയോ, ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പുകളെയോ കാണുന്നത് രാഹുദോഷമോ, നാഗദോഷമോ ആകാം സൂചിപ്പിക്കുന്നതെന്നും ആചാര്യന്മാർ പറയുന്നു.ഇവയ്‌ക്ക് മതിയായ പരിഹാരം ആചാര്യമതപ്രകാരം ചെയ്യേണ്ടതുമാണ് എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക