Kerala

കേരളത്തില്‍ നിന്നും ഓടിപ്പോയ കിറ്റെക്സ് സാബു…കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ അഭിനന്ദിച്ച് ശശി തരൂര്‍…കേരളം ഡീപ് സ്റ്റേറ്റിന്റെ പിടിയിലോ?

അമേരിക്കയിലെ സ്റ്റാര്‍ട്ടപ് ജെനോം എന്ന റിസര്‍ച്ച് ഗ്രൂപ്പാണ് ഈ ഗ്ലോബര്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ് ജെനോം എന്ന റിസര്‍ച്ച് ഗ്രൂപ്പിന് ആരാണ് പണം നല്‍കുന്നതെന്ന് അറിവായിട്ടില്ല. ഇത് ഡീപ് സ്റ്റേറ്റുകളുടെ ഏജന്‍റുമാരായ ഏതെങ്കിലും സംഘടനയാണോ എന്നറിയേണ്ടിയിരിക്കുന്നു. ഈ സംഘടനയിലെ ഒരാള്‍ തെലുങ്കാന സര്‍ക്കാരിന് ഉപദേശം നല്‍കുന്ന വ്യക്തിയാണ്. തെലുങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ മോദിയ്ക്കെതിരെ പല കണ്ടുപിടുത്തങ്ങളും നടത്തുന്നത്. ആരാണ് തെലുങ്കാന സര്‍ക്കാരിന് വേണ്ടി ഗവേഷണം ചെയ്ത് മോദി വിരുദ്ധ നുണ റിപ്പോര്‍ട്ടുകള്‍ നല്കുന്നത്?

Published by

ന്യൂദല്‍ഹി: കള്ളറിപ്പോര്‍ട്ടുകളുമായി മോദി സര്‍ക്കാരിനെയും ബിജെപിയെയും മുട്ടുകുത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങളുടെ നാടാണ് ഇന്ത്യ. അദാനിയ്‌ക്കെതിരെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടിയിരിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ അദാനിയെ ശിക്ഷിക്കണം എന്ന് ആക്രോശിച്ച ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ക്ക് പ്രാതിനിധ്യമുള്ള സംഘടനയ്‌ക്ക് പണം നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് ആണ്. ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ അതില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചവരില്‍ പലരും ക്രിമിനലുകളാണെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച എഡിആര്‍ എന്ന സംഘടന ജോര്‍ജ്ജ് സോറോസിന്റെ പണം വാങ്ങുന്നവരാണ്.

ഇപ്പോള്‍ കേരളം വ്യവസായരംഗത്ത്കുതിക്കുന്നുവെന്ന് ശശി തരൂര്‍ പ്രസ്താവിച്ചത് ഇതുപോലെ ഒരു സംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.. ഗ്ലോബര്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് എന്ന പേരിലുള്ള റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കേരളം വ്യാവസായ വളര്‍ച്ച നേടിയിരിക്കുന്നു എന്ന് ശശി തരൂര്‍ അവകാശപ്പെടുന്നത്. ‘ചെയ്ഞ്ചിങ് കേരള;ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് കേരളത്തെ ശശിതരൂർ പ്രശംസിച്ചത്

അമേരിക്കയിലെ സ്റ്റാര്‍ട്ടപ് ജെനോം എന്ന റിസര്‍ച്ച് ഗ്രൂപ്പാണ് ഈ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ് ജെനോം എന്ന റിസര്‍ച്ച് ഗ്രൂപ്പിന് ആരാണ് പണം നല്‍കുന്നതെന്ന് അറിവായിട്ടില്ല. ഇത് ഡീപ് സ്റ്റേറ്റുകളുടെ ഏജന്‍റുമാരായ ഏതെങ്കിലും സംഘടനയാണോ എന്നറിയേണ്ടിയിരിക്കുന്നു. ദാരിദ്യരേഖയില്‍ ഇന്ത്യ ബംഗ്ലദേശിനേക്കാള്‍ താഴെയാണ് എന്നും ഇന്ത്യയേക്കാള്‍ ഹാപ്പിനസ് സൂചികയില്‍ മുന്നില്‍ പാകിസ്ഥാനാണ് എന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് ഇതുപോലെ ഇന്ത്യാവിരുദ്ധ ഗൂഢപദ്ധതികളിന്മേല്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെയോ ഡീപ്പ്  സ്റ്റേറ്റിന്റെയോ പണം വാങ്ങി അവരുടെ ഗൂഢപദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളാണ്. വിവാദമായ  ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്  തയ്യാറാക്കിയ  സംഘടനയിലെ ഒരാള്‍ തെലുങ്കാന സര്‍ക്കാരിന് ഉപദേശം നല്‍കുന്ന വ്യക്തിയാണ്. തെലുങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ മോദിയ്‌ക്കെതിരെ പല കണ്ടുപിടുത്തങ്ങളും നടത്തുന്നത്. ആരാണ് തെലുങ്കാന സര്‍ക്കാരിന് വേണ്ടി ഗവേഷണം ചെയ്ത് മോദി വിരുദ്ധ നുണ റിപ്പോര്‍ട്ടുകള്‍ നല്കുന്നത്?

തങ്ങള്‍ 66 രജ്യങ്ങളിലെ 600ല്‍ പരം മന്ത്രിമാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സ്റ്റാര്‍ട്ടപ് ജെനോം എന്ന റിസര്‍ച്ച് ഗ്രൂപ്പ് അവകാശപ്പെടുന്നത്. ഇത് ഏതെല്ലാം രാജ്യങ്ങള്‍, ഏതെല്ലാം മന്ത്രിമാര്‍ എന്ന് വ്യക്തവുമല്ല.

ആഗോള തലത്തില്‍ വ്യവസായത്തില്‍ ശരാശരി 46 ശതമാനം ഗ്ലോബല്‍ അവറേജ് ഗ്രോത്ത് ആണ് എങ്കില്‍ കേരളത്തില്‍ 254 ശതമാനത്തോളം ഗ്ലോബല്‍ അവറേജ് ഗ്രോത്ത് ഉണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ അന്വേഷിക്കാതെ അതിനെ അപ്പാടെ ഉയര്‍ത്തിപ്പിടിച്ച് കേരളം വ്യവസായരംഗത്ത് കുതിക്കുന്നു എന്ന് ശശി തരൂര്‍ പറയാന്‍ കാരണമെന്ത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്ത് തരം വളര്‍ച്ചയാണ് കേരളത്തില്‍ വ്യവസായിക രംഗത്ത് നടക്കുന്നത് എന്ന് കേരളത്തില്‍ ഉള്ളവര്‍ക്ക് അറിയില്ല. കേരളത്തിലെ 254 ശതമാനം വളര്‍ച്ച വ്യവസായ മേഖലയിലെ നിക്ഷേപത്തിന്റെ വളര്‍ച്ചയാണോ വിറ്റുവരവിലെ വളര്‍ച്ചയാണോ എന്നൊന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. എന്നിരിക്കെ ശശി തരൂര്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് എടുത്ത് ഉദ്ധരിച്ചത് എന്നതിനെ സംശയിക്കേണ്ടിയിരിക്കുന്നു. ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണോ ശശി തരൂര്‍ അടിത്തറയില്ലാത്ത ഒരു വിദേശ സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ഉദ്ധരിക്കുകയും കേരളത്തെ ശ്ലാഘിക്കുകയും ചെയ്തത്?

ഇതിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞ ചില കണക്കുകളെ ശശി തരൂര്‍ ഇതേ ലേഖനത്തില്‍ പാടിപ്പുകഴ്‌ത്തുന്നതും സംശയിക്കണം.. പി. രാജീവ് പറഞ്ഞത് 2,90000 സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ തുടങ്ങി എന്നാണ്. ഇത് ശശി തരൂര്‍ അതേ പടി ശരിവെയ്‌ക്കുന്നത് എന്തു കൊണ്ട് ? പി. രാജീവ് പറഞ്ഞത് ശരിയാകണമെങ്കില്‍ 14 ജില്ലകളുള്ള കേരളത്തിലെ ഒരു ജില്ലയില്‍ 14500 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകണം. അത്രയുണ്ടോ കേരളത്തില്‍? അങ്ങിനെയെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളെക്കൊണ്ട് കേരളത്തില്‍ വഴി നടക്കാന്‍ കഴിയില്ലല്ലോ? മാത്രമല്ല, രണ്ട് മിനിറ്റ് മതി കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ എന്നും ശശി തരൂര്‍ പി. രാജീവിനെ അനുമോദിച്ച് കൊണ്ട് പറയുന്നു. ഇത് ശരിയാണോ?33ഓളം ലൈസന്‍സുകള്‍ വേണം കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ എന്നിരിക്കെ രണ്ട് മിനിറ്റ് കൊണ്ട് ഇവിടെ ഒരു വ്യവസായം ആരംഭിക്കാന്‍ സാധിക്കുമോ?. എന്തിന് പഞ്ചായത്തിന്‍റേയും മുനിസിപ്പാലിറ്റിയുടെയും ലൈസന്‍സ് കിട്ടാതെ ആത്മഹത്യ ചെയ്ത ചില വ്യവസായികളുടെ ജീവിതം തന്നെ കേരളത്തിന്റെ മുന്നിലുണ്ട്. ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ മറക്കാറായോ?ആന്തൂരിലെ നഗരസഭയില്‍ നിന്നും ഒരു പേപ്പര്‍ കിട്ടാത്തതാണ് സാജനെ വിഷമിപ്പിച്ചത്.

കേരളത്തില്‍ വ്യവസായസൗഹൃദ അന്തരീക്ഷമാണ് എന്ന് ഒരു കോണ്‍ഗ്രസുകാരന്‍ എഴുതിയതാണ് ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അത്രമേല്‍ വെറുക്കാന്‍ കാരണം. കേരളത്തിലെ റെഡിമെയ്ഡ് വസ്ത്രവ്യാപാര രംഗത്ത് മികച്ച വ്യവസായായിരുന്ന കിറ്റെക്സ് സാബുവിന് കേരളം വിട്ടോടിപ്പോകേണ്ടി വന്നത് എളുപ്പം മറക്കാന്‍ മലയാളിക്കാവില്ല.നിരന്തരം കേരളത്തിലെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനകളുടെ ഫലമായാണ് കേരളത്തിലെ 3500 കോടി രൂപയുടെ പദ്ധതി നിര്‍ത്തിവെച്ച് കിറ്റെക്സ് സാബു തെലുങ്കാനയിലേക്ക് പലായനം ചെയ്തത്. തെലുങ്കാനയില്‍ വ്യവസായം തുടങ്ങിയ കിറ്റെക്സ് സാബു കുതിച്ചുവളരുകയാണ്. ‍

എന്തായാലും ശശി തരൂരിനെ സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹവും ജോര്‍ജ്ജ് സോറോസിന്റെയോ ഡീപ് സ്റ്റേറ്റിന്റെയോ ഏജന്‍റാണോ എന്ന ചോദ്യം ചില കോണുകളില്‍ ഉയരുന്നു. ഈയിടെ കേരളത്തില്‍ നിന്നാണ് മോദി സര്‍ക്കാരിനെതിരെ വലിയ നീക്കങ്ങള്‍ നടക്കുന്നത്. സൗത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കപ്പെട്ടത് കേരളത്തിലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ധാരാളമായി കേരളത്തില്‍ ഒളിച്ചുതാമസിക്കുന്നു. അനുരാഗ് കശ്യപിനെപ്പോലെ പൗരത്വവിരുദ്ധ പ്രക്ഷോഭത്തില്‍ ജെഎന്‍യുവില്‍ അടക്കം ചെന്ന് ശബ്ദമുയര്‍ത്തിയ സിനിമിക്കാരന് പ്രിയപ്പെട്ട താവളം കേരളമാകുന്നതെങ്ങിനെ? ഡീപ് സ്റ്റേറ്റിന്റെ ഒരു താവളമായി കേരളവും മാറിക്കൊണ്ടിരിക്കുകയാണോ എന്ന ചോദ്യവും അന്തരീക്ഷത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക