പ്രയാഗ് രാജ് : ഗംഗാജലം പൂർണ്ണ ശുദ്ധമാണെന്നും, ക്ഷാര ജലത്തിനു തുല്യമാണെന്നും പത്മശ്രീ അവാർഡ് ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. അജയ് കുമാർ സോങ്കർ . ഗംഗാ ജലം കുളിക്കാൻ സുരക്ഷിതമാണെന്ന് മാത്രമല്ല, ശുദ്ധതയുടെ കാര്യത്തിൽ ക്ഷാര ജലത്തിന് തുല്യമാണെന്നും അദ്ദേഹം ലാബോറട്ടറി പരിശോധനകൾക്ക് ശേഷം വെളിപ്പെടുത്തി.
സനാതന ധർമ്മത്തെ അപമാനിക്കുന്ന ശ്രമങ്ങൾക്ക് മറുപടി നൽകാനായി ത്രിവേണി സംഗമം അടക്കം അഞ്ച് ഇടങ്ങളിൽ നിന്നുള്ള ജലമാണ് സോങ്കർ പരിശോധനയ്‌ക്ക് അയച്ചത് .ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സ്നാനത്തിനു ശേഷവും ബാക്ടീരിയ വളർച്ചയുടെയോ വെള്ളത്തിന്റെ പിഎച്ച് ലെവലിൽ കുറവുണ്ടായതിന്റെയോ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാജലം തന്റെ മുന്നിൽ വച്ച് ലബോറട്ടറിയിൽ പരീക്ഷിക്കാൻ അദ്ദേഹം തുറന്ന വെല്ലുവിളിയും നടത്തിയിട്ടുണ്ട്. ആർക്കെങ്കിലും ചെറിയ സംശയം പോലും ഉണ്ടെങ്കിൽ അവർ എന്റെ മുന്നിൽ വെച്ച് ഗംഗാജലം എടുത്ത് ലബോറട്ടറിയിൽ പരിശോധിച്ച് തൃപ്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാ ജലത്തിൽ 1,100 തരം ബാക്ടീരിയോഫേജുകളുടെ സാന്നിധ്യം ഉണ്ടെന്നും ഡോ. സോങ്കർ അവകാശപ്പെട്ടു. ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും നദിയുടെ സ്വാഭാവിക സ്വയം ശുദ്ധീകരണത്തിനും സംഭാവന നൽകാനും ഇതിന് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഗംഗാ ജലം മലിനമാണെങ്കിൽ, ഈ 57 കോടി ഭക്തരിൽ ഒരാൾക്കെങ്കിലും രോഗം വരണ്ടേ ? മലിനീകരണത്തെ കുറിച്ചുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡോ. സോങ്കർ പറഞ്ഞു . ഗംഗാ ജലവുമായി സമ്പർക്കം പുലർത്തുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: