മലപ്പുറം : സംസ്ഥാനത്ത് വിവാദ പ്രസ്താവനകള്‍ ഉയര്‍ത്തി മുന്നണിയെ കുഴപ്പത്തിലാക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വരുതിയില്‍ നിര്‍ത്തണമെന്നും ഇത് അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയെ ബാധിക്കുമെന്നും മുസ്ലിംലീഗിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഴകൊഴമ്പന്‍ നയമാണ് സ്വീകരിക്കുന്നതെന്നാണ് മുസ്ലിം ലീഗിന്റെ ആക്ഷേപം. ശശി തരൂര്‍ ഉയര്‍ത്തിവിട്ട വിവാദം അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളിലുള്ള ഭിന്നത, വിജയസാധ്യതയെ പിന്നോട്ട് അടിക്കുകയാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന രൂക്ഷ വിമര്‍ശനവും മുസ്ലിം ലീഗ് ഉന്നയിക്കുന്നുണ്ട്.
അതേസമയം തരുരിന്റെ പ്രസ്താവന എല്‍ഡിഎഫിന്റെ വ്യവസായനയത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയ്‌ക്ക് ഉപകരിച്ചിട്ടുണ്ടാകാമെന്നും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും 27 ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ എല്ലാം തങ്ങള്‍ തുറന്നുപറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: