കൊച്ചി: വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെ കുടുക്കിയത് ചാനല്‍ ചര്‍ച്ചയിലെ അവതാരകന്റെ പ്രോത്സാഹനമെന്ന് ഹൈക്കോടതി. കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. ജോര്‍ജിന്റെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന ചാനല്‍ ചര്‍ച്ചയുടെ വീഡിയോ കോടതി കണ്ടിരുന്നു. എന്നാല്‍ കോടതി ഇത്തരമൊരു നിരീക്ഷണത്തിന്റെ പേരില്‍ ചാനല്‍ അവതാരകനെ പ്രതിയാക്കരുതെന്ന് കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നും മത വിദ്വേഷം ഉണ്ടാക്കുന്ന കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നും കോടതി വാക്കാലില്‍ പറയുകയും ചെയ്തു. പിഴയില്‍ ഒതുക്കുന്നത് കുറ്റം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുണ്ട്. ജാമ്യര്‍ഹര്‍ജി വിധി പറയാന്‍ വീണ്ടും മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: