സാധാരണയായി ഒരാള്‍ ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണുള്ളത്. എന്നാല്‍ പലരും ഇക്കാര്യം ചെയ്യാറില്ല. വേനല്‍കാലങ്ങളില്‍ ശരീരത്തിന് വേണ്ടുന്ന വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്. ദിവസേന വെള്ളം കുടിയ്‌ക്കുന്നത് മൂലം നമുക്ക് ഉണ്ടാകുന്ന പ്രയോജനങ്ങള്‍ അറിയാം…
1. ധാരാളം വെള്ളം കുടിച്ചാല്‍ ശരീരത്തിലെ വിഷ വസ്തുക്കള്‍ മൂത്രത്തിലൂടെ പുറത്തു പോകാന്‍ സഹായിക്കുന്നു.
2. ദിവസേന രാവിലെ രണ്ടു ഗ്ലാസ് വെള്ളം കുടിയ്‌ക്കുന്നത് മൂലം നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നന്നായി നടക്കും.
3. വെള്ളും കുടി പേശികള്‍ക്ക് ഉണ്ടാകുന്ന വേദന തടയുന്നു
4. ആഹാരത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ ദഹനം എളുപ്പമാകും.
5. ദിവസേന ധാരാളം വെള്ളം കുടിയ്‌ക്കുന്നത് മൂലം തലവേദന, നടുവേദന എന്നിവ തടയുവാന്‍ കഴിയുന്നു.
6. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാം.
7. കുളിയ്‌ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് തടയുന്നു.
8.വെള്ളം കുടിച്ചു കൊണ്ട് ഭാരം കുറയ്‌ക്കാം.
9. ആവശ്യത്തിനു വെള്ളം കുടിയ്‌ക്കുന്നത് മൂലം നമ്മുടെ തലച്ചോറിനു ചിന്ത, ശ്രദ്ധ, ഏകാഗ്രത എന്നിവയ്‌ക്കുള്ള കഴിവ് കൂടുന്നു
10. നമ്മുടെ ചര്‍മ്മത്തിന് ചുളിവുകള്‍ വീഴാതെ മൃദുലതയും നവത്വവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
11. ധാരാളം വെള്ളം കുടിയ്‌ക്കുന്നത് ഫ്ലൂ , ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ വരാതെ ചെറുത്തു നില്‍ക്കുവാന്‍ ശരീരത്തെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: