ലഖ്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 55 കോടി കവിഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ഇവിടെ എത്തുന്നത് സാമൂഹിക ശാസ്ത്രജ്ഞരെ വിശകലനത്തിനും ഗവേഷണത്തിനും പ്രേരിപ്പിക്കുന്നുണ്ട്. ഇത്തവണ കുംഭമേളയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചുവെന്നതാണ് പ്രത്യേകത.
ഇത് സംബന്ധിച്ച് ഗോവിന്ദ് വല്ലഭ് പന്ത് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുകയുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ബദ്രി നാരായണന്റെയും അസോസിയേറ്റ് പ്രൊഫസർ ഡോ. അർച്ചന സിംഗിന്റെയും നേതൃത്വത്തിലാണ് ഈ ഗവേഷണം നടക്കുന്നത്.
മഹാ കുംഭമേളയുടെ വിവിധ പ്രവേശന കവാടങ്ങളിലും സ്നാനഘട്ടങ്ങളിലും തന്റെ പഠനസംഘത്തിലെ അംഗങ്ങൾ സന്നിഹിതരാണെന്നും മഹാ കുംഭത്തിന് വരുന്ന ആളുകളോട് വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവരുടെ പെരുമാറ്റവും ചിന്തയും മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും ഡോ. അർച്ചന സിംഗ് പറയുന്നു. മഹാ കുംഭമേളയ്‌ക്ക് വരുന്നവരിൽ നഗരപ്രദേശങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ.
ഇത്തവണ പ്രയാഗ്‌രാജ് മഹാകുംഭത്തിന് വരുന്ന ഭക്തരിൽ സ്ത്രീശക്തിയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണപ്പെടുന്നത്. സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പുകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും ഡോ. അർച്ചന സിംഗ് വ്യക്തമാക്കി. ഇതിനുള്ള കാരണം ഒരു വശത്ത് അവരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുകയും കുംഭമേള നടക്കുന്നയിടങ്ങളിൽ കൂടുതൽ സുരക്ഷിതത്വം തോന്നുകയും ചെയ്യുന്നുണ്ട്.
കൂടാതെ യുപിയിലെ സുരക്ഷിതമായ അന്തരീക്ഷം കാരണം അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ വീട്ടിൽ ആരാധനയിൽ മാത്രം ഒതുങ്ങി നിന്നിരുന്നവർ ഇപ്പോൾ സനാതനത്തെയും മനസ്സിലാക്കാൻ മുന്നോട്ട് വന്നിരിക്കുന്നു. മതപരവും സാമൂഹികവുമായ സ്ഥാപനങ്ങളുടെ കാഴ്ചപ്പാടും ഇപ്പോൾ മാറിയിട്ടുണ്ടെന്ന് മഹാ കുംഭ് പഠന ഗ്രൂപ്പിലെ 17 അംഗ സംഘത്തിന്റെ നിഗമനം വെളിപ്പെടുത്തുന്നു.
സ്ത്രീശക്തിയോട് ഇത്തവണ മഹാ കുംഭമേളയിൽ അഖാഡകളുടെയും അവരുടെ മതനേതാക്കളുടെയും മനോഭാവം കൂടുതൽ ഉദാരമായിരുന്നുവെന്ന് ഗവേഷണ സംഘത്തിലെ സീനിയർ ഫെലോ ഡോ. നേഹ റായ് പറയുന്നു. അഖാഡകളിൽ സ്ത്രീ ഭക്തരോടുള്ള ബഹുമാനവും സ്വീകാര്യതയും വർദ്ധിച്ചിട്ടുണ്ട്. നിരവധി സ്ത്രീകൾ അഖാഡകളിലെ സന്യാസിമാരുടെയും മതനേതാക്കളുടെയും മുന്നിൽ തങ്ങളുടെ സംശങ്ങൾ ചോദിക്കുകയും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്നും ഡോ. നേഹ റായ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: