കുംഭമേള സ്നാനം നാടക്കുന്ന ഗംഗ, യമുന നദികളിൽ ക്രമാതീതമായി ഫീക്കൽ കോളിഫോം ബാക്ടരിയയുടെ സാന്നിധ്യം ഉണ്ട് എന്നും അവിടെ കുളിക്കാൻ യോഗ്യം അല്ല എന്നുമാണ് മാധ്യമങ്ങൾ തുടരെ റിപ്പോർട്ട് നൽകുന്നത്.
മനുഷ്യ വിസർജ്യം കലർന്ന വെള്ളത്തിലാണ് അവിടെ ഭക്തര് കുളിക്കുന്നത് എന്ന് പരിഹസിച്ചുകൊണ്ട് ഇടതു – ജിഹാദി കൂട്ടുകെട്ട് വലിയ രീതിയിൽ ഉള്ള പ്രചരണം നടത്തുകയാണ്…
എന്താണ് ഇതിന്റെ വാസ്തവം ???
പ്രയാഗ് രാജ് ഈ ഒരു മഹാ യജ്ഞത്തിന് ഒരുങ്ങിയിരിക്കുന്നത് തന്നെ 45 കോടി മനുഷ്യർക്ക് 45 ദിവസങ്ങൾക്ക് ഉള്ളിൽ സ്നാനം നടത്തുക എന്ന ലക്ഷ്യത്തിൽ ആണ്.
“ഡിപ് സേഫ് പ്രയാഗ് രാജ്” എന്നാണ് അവരുടെ ശീർഷകം തന്നെ !!
അതിനു വേണ്ടി അവർ ഇന്ന് ലോകത്തിൽ ലഭ്യമായ എല്ലാ ശാസ്ത്രീയ തയ്യാറെടുപ്പുകളും അവിടെ ഒരുക്കിയിട്ടുണ്ട്….
ഒരു ദിവസം ശരാശരി ഒരു കോടി മനുഷ്യർ രണ്ടു നദികളുടെ സംഗമം പേറുന്ന 15 കിലോമീറ്റർ വരുന്ന ഭാഗത്ത് കുളിക്കുന്നുണ്ട്…
അതുകൊണ്ട് തന്നെ നദിയിലെ സാനിറ്റേഷൻ കൃത്യമായി നടത്തുവാൻ സർക്കാർ പ്രതിജ്ഞാബദ്ധർ ആണ്. ബാബ അറ്റോമിക് റിസർച്ച് സെൻ്റർ, ഐഎസ്ആർഒ എന്നിവരുടെ മേൽനോട്ടത്തിലും അവരുടെ സങ്കേതിക വിദ്യയിലും ആണ് പ്രയാഗ് രാജിലെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
1600 കോടി രൂപയാണ് ശുചീകരണ സംവിധാനം ഒരുക്കാൻ വേണ്ടി മാത്രം ചിലവഴിച്ചിരിക്കുന്നത്…. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം… ഒന്നര ലക്ഷം ബയോ ടോയ്ലറ്റുകൾ ആണ് സന്ദർശകർക്ക് ആയി ഒരുക്കിയിരിക്കുന്നത്… ടോയ്‌ലെറ്റുകളിൽ നിന്നുള്ള മാലിന്യം നേരിട്ട് ചെല്ലുന്നത് കൺസീൽഡ് സിന്റെക്സ് ടാങ്കുകളിലും അവിടുന്ന് 200 km നീളത്തിൽ പണികഴിപ്പിച്ചിരിക്കുന്ന താത്കാലിക ഡ്രെയിനേജ് സംവിധാനത്തിലും ആണ്… ഒന്നര ലക്ഷം ടോയ്‌ലെറ്റുകളിൽ നിന്നും വരുന്ന ഒരു തുള്ളി ജലം പോലും പ്രയഗ്രജിലെ മണലിൽ സ്പർശിക്കാതെ നേരിട്ട് മാലിന്യ സംസ്കരണ പ്ലാൻ്റുകളിൽ എത്തുന്ന രീതിയിൽ ആണ് സംവിധാനം ഒരുക്കിയിരിക്കുന്നത്… ഇതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഫീക്കൽ ബാക്ടീരിയ ജലാശയത്തിൽ എത്തുന്നത് തടയാൻ വേണ്ടിയാണ്…!!
16 മില്യൺ ലിറ്റർ ടോയ്‌ലറ്റ് മാലിന്യവും 240 മില്ല്യൻ ലിറ്റർ മലിന ജലവും ഒരു ദിവസം സംസ്കരിക്കുന്നുണ്ട്…
200 km നീളം വരുന്ന ഡ്രെയിനേജ് സിസ്റ്റത്തിൽ കൂടി മാത്രമാണ് അവിടുത്തെ മാലിന്യങ്ങൾ മുഴുവൻ ഒഴുക്കി വിടുന്നത്… അതുമുഴുവൻ അതാതു ഇടങ്ങളിലെ ഓക്സിഡേഷൻ പോണ്ടുകളിൽ ആണ് ശേഖരിക്കുന്നതും… ഇങ്ങനെ നേരിട്ട് പോയിട്ട് ഗ്രൗണ്ട് വാട്ടർ വഴി പോലും നദിയിലേക്ക് ഒരുതരത്തിലും ഉള്ള മലിന ജലം എത്താതിരിക്കാൻ ഉള്ള സംവിധാനം ആണ് ഇവിടെ നിലനിൽക്കുന്നത്… സെൻട്രൽ പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) ഒരു ദിവസം നിരവധി ഇടങ്ങളിൽ നിന്നും ജലത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധിക്കുകയും റിപ്പോർട്ട് സർക്കാരിനും ഗ്രീൻ ട്രൈബ്യൂണലിലും നൽകുകയും ചെയ്യുന്നു…. രണ്ടു മണിക്കൂർ കൂടുമ്പോൾ വീതം ത്രാഷ് സ്കിമ്മർ ബോട്ടുകൾ വഴി പൂജാമാലിന്യങ്ങൾ പുഷപങ്ങൾ എന്നിവ നീക്കം ചെയ്യുന്നുണ്ട്… 24 മണിക്കൂറും ഇത് ഷിഫ്റ് അടിസ്ഥാനത്തിൽ തുടരുന്നു…!!
സിപിസിബി ഇങ്ങനെ ദിവസവും മോണിറ്റർ ചെയ്യുന്ന ബാക്ടീരിയ ലെവൽ കഴിഞ്ഞ ദിവസം കൂടി എന്നതാണ് ഇപ്പോൾ വാർത്തയായി പുറത്ത് വന്നിരിക്കുന്നത്… 100 എംഎൽ ജലത്തിൽ അനുവദനീയമായ ബാക്ടീരിയയുടെ അളവ് 2500 യൂണിറ്റ് ആണ്…അതിനു മുകളിൽ പോയാൽ അതു നിയന്ത്രണ പരിധിയിൽ എത്തിക്കാൻ ഉടനടി ആക്ഷൻ ഉണ്ടാകും.
ഗംഗ ദേവദൂത് എന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇതിന് മാത്രമായി പ്രവർത്തിക്കുന്നുണ്ട്….
45 ദിവസം കൊണ്ട് 45 കോടി പ്രതീക്ഷിച്ച ഇടത്ത് കേവലം 35 ദിവസം കൊണ്ട് 50 കോടി ജനം എത്തിയതാണ് ഇപ്പോൾ വന്നിരിക്കുന്ന വ്യതിയാനത്തിന്റെ കാരണം… ഇത്രയും വലിയ അളവിൽ ജനം എത്തുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക വ്യത്യാസം മാത്രമാണ് ഇത്.
നിസ്സാര സമയം കൊണ്ട് ക്ലോറിനേഷൻ നടത്തി ഡീ കോൺടാമിനേറ്റ് ചെയ്യാൻ സാധിക്കുന്ന സജ്ജ്ജീകരണവും അവിടെ ഉണ്ട് താനും..!!
കേവലം ജനങ്ങൾ കുളിക്കുന്ന ഒരു ഇടത്തിൽ കോളിഫോം ബാക്ടീരിയയെ കണ്ടു എന്നത് വലിയ വാർത്ത ആയി അവതരിപ്പിക്കുന്ന മാധ്യമം, കൈരളി എന്നിവർ നിലവിൽ കേരളത്തിലെ ജലാശയങ്ങളുടെയും, കുടിവെള്ളത്തിന്റെയും അവസ്ഥ എന്താണ് എന്ന് ഒന്ന് വ്യക്തമാക്കാമോ ?
കേരളത്തിലെ 80% ജലാശയങ്ങളും മാലിനമാണ് എന്ന് പറഞ്ഞത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തന്നെ ആണ്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും എടുത്ത സാമ്പിളുകളിൽ എല്ലാം അതീവ അപകടകരമായ തോതിൽ ഉള്ള ഇ-കോളി സാന്നിധ്യം ആണ് ഉള്ളത്. അനുവദിക്കപ്പെട്ടത് 2500 യൂണിറ്റ് ആണെങ്കിൽ ഇവിടെ അതു 7900 യൂണിറ്റ് ആണ്…
അതായത് പ്രയാഗ് രാജിലേക്കാളും മൂന്ന് ഇരട്ടിയിൽ അധികം ഫീക്കൽ ബാക്ടീരിയ ഉള്ള കേരളത്തിലെ വെള്ളം വാരി കുളിച്ചും കുടിച്ചും കഴിയുന്ന ആളുകൾ ആണ് എല്ലാ ആധുനിക സാനിറ്റേഷൻ സൗകര്യങ്ങളും ആയി നടക്കുന്ന ഒരു ഉത്സവ മാമാങ്കത്തിലെ ജലമലിനീകരണത്തെ പറ്റി വാചാലർ ആകുന്നത്…!!
നിങ്ങളുടെ യഥാർത്ഥ പ്രശ്നം മലിനീകരണമോ ബാക്ടീരിയയോ അല്ല എന്ന് എല്ലാവർക്കും അറിയാം … ഒരേ ആദർശം ഉള്ള , ഒരേ വിശ്വാസം ഉള്ള , ഒരേ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന അമ്പതു കോടി ജനം കേവലം 15 km നീളം മാത്രം വരുന്ന ഒരു ഇടത്ത് ഒതുചേരുന്നത് നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.
ഒരു കോടിയിൽ അധികം വരുന്ന അഖാടകൾ ദിഗമ്പരർ , നാഗാ സാധൂസ് എന്ന വളരെ അഗ്രസീവ് ആയ ഒരു വിഭാഗം , ഞങ്ങൾ ഇവിടെ സംസ്കാര സംരക്ഷകർ ആയി മാത്രമാണ് നിലനിൽക്കുന്നത് എന്നത് നിങ്ങൾക്ക് സ്വസ്ഥത നൽകുന്നില്ല..!!
2-3 ലക്ഷം കോടിയുടെ ബിസിനസ് പ്രയാഗ് രാജിൽ നടക്കുന്നത് ഉൾകൊള്ളാൻ പറ്റുന്നില്ല..!!!
ലോകം മുഴുവൻ ഈ പ്രകൃതിയോട് ഇണങ്ങിയ നിഷ്കളങ്ക സംസ്കാരത്തെ നെഞ്ചിലേറ്റുന്നതും നിങ്ങൾക്ക് പിടിക്കുന്നില്ല…!!!
അതിന്റെ ഒക്കെ പ്രതിഫലനം മാത്രമാണ് ഈ ഈ ബാക്ടീരിയ കരച്ചിൽ..!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: