ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് (ഡിഎആര്‍പിജി) ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൈം മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന് പരിഗണിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. ഹോളിസ്റ്റിക്ക് ഡെവലപ്‌മെന്റ് ഓഫ് ഡിസ്ട്രിക്ട്‌സ് അണ്ടര്‍ പ്രയോരിറ്റി സെക്ടര്‍ പ്രോഗ്രാമ്‌സ്, ആസ്പിരേഷണല്‍ ബ്ലോക്‌സ് പ്രോഗ്രാം, ഇന്നൊവേഷന്‍സ് ഫോര്‍ സെന്‍ട്രല്‍ മിനിസ്ട്രീസ്/ഡിപ്പാര്‍ട്ട്‌മെന്റ്‌സ് സ്റ്റേറ്റ്‌സ്, ഡിസ്ട്രിക്ട്‌സ് എന്നീ വിഭാഗങ്ങളിലേയ്‌ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: