ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാകുംഭമേളയില്‍ പങ്കെടുക്കാത്ത ഏക സംസ്ഥാനമായി കേരളം മാറുന്നതിനെതിരെ വിമര്‍ശനമുയരുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസിസമൂഹമായ ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ ആനന്ദവനം ഭാരതി സ്വാമികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ഹജ് തീര്‍ത്ഥാടനത്തിലുള്ള സംസ്ഥാനക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ ആവേശം കാട്ടുന്ന പിണറായിയെപ്പോലുള്ള മുഖ്യമന്ത്രി ഭരിയ്‌ക്കുന്ന കേരളം എന്തുകൊണ്ടാണ് 55 കോടിയിലേറെ ഭക്തര്‍ വന്നുപോകുന്ന, ഒന്നരക്കോടിയോളം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന പ്രയാഗ് രാജിലെ കുംഭമേളയോട് പുറം തിരിഞ്ഞുനിന്നു എന്ന ചോദ്യം ഉയരുകയാണ്.
സനാതനധര്‍മ്മത്തിനെ നാഴികയ്‌ക്ക് നാല്‍പത് വട്ടം വിമര്‍ശിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ പോലും ഒരു ക്ഷേത്രമാണെന്ന് തോന്നുംവിധത്തില്‍ അത്രയ്‌ക്ക് ജീവസ്സുറ്റ ഒരു ക്ഷേത്രം തന്നെ കാര്‍ഡ്ബോര്‍ഡും ജിപ്സംബോര്‍ഡും ഉപയോഗിച്ച് പ്രയാഗ് രാജില്‍ ഉയര്‍ത്തിയിരിക്കുന്നു. തീവ്രവാദം കൊണ്ട് മുറിവേറ്റ കശ്മീരിന് പോലും പ്രയാഗ് രാജില്‍ സ്റ്റാള്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്തുകൊണ്ടാണ് ഇത്തരമൊരു ബൃഹദ് മതസമ്മേളനത്തെ തഴഞ്ഞു? ഒന്നരക്കോടിയോളം വരുന്ന വിദേശടൂറിസ്റ്റുകള്‍ പങ്കെടുക്കുന്ന, യുഎസ്, കാനഡ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വ്ളോഗര്‍മാര്‍ ദിവസേന പത്ത് ലക്ഷംവീഡിയോകള്‍ വരെ പുറത്തുവിടുന്ന കുംഭമേളയില്‍ കേരളത്തിന്റെ ടൂറിസം മേഖലയെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേരളം തുലച്ചുകളഞ്ഞത്.
ഹജ്ജിനും മലയാറ്റൂര്‍ പള്ളിപെരുന്നാളിനും സബ്സിഡി നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മഹാകുംഭമേളയെ തഴഞ്ഞത് എന്നതിന് ഇനിയും ഉത്തരമില്ല. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഹിന്ദു സമുദായത്തിന്റെ ഏറ്റവും വലിയ ആത്മീയോത്സവമായ മഹാകുംഭമേളയെ തഴയാന്‍ കേരളത്തിന് മടിയില്ലെന്നത് ദുഖകരമാണ്. ഇപ്പോള്‍ ഇന്ത്യയിലെ സന്യാസിസമൂഹത്തില്‍ നിന്നാണ് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത്. കാരണം ഇന്ത്യയ്‌ക്ക് പുറത്തുള്ള സന്യാസസമൂഹങ്ങളില്‍പ്പോലും കേരളത്തില്‍ നിന്നുള്ളവര്‍ ധാരാളമായുണ്ട് എന്നതാണ് വാസ്തവം. അവര്‍ക്കും സ്വന്തംസംസ്ഥാനത്തിന്റെ പ്രാതിനിധ്യമില്ലായ്മ വല്ലാതെ വേദനയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: