കറാച്ചി: ഏകദിന ക്രിക്കറ്റിലെ ചെറുപൂരപ്പതിപ്പിന്, ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് പാക്കിസ്ഥാന്, കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് കറാച്ചിയിലാണ് പോരാട്ടം.
മുഹമ്മദ് റിസ്വാന് നയിക്കുന്ന ടീം മിന്നുന്ന ഫോമിലാണ്. സ്വന്തം നാട്ടില്‍ ദശാബ്ദങ്ങള്‍ക്കു ശേഷം നടക്കുന്ന ഒരു പ്രധാന ടൂര്‍ണമെന്റില്‍ വിജയികളാവുക എന്നതാണ് പാകിസ്ഥാന് ഉറ്റുനോക്കുന്ന കാര്യം. ചാമ്പ്യന്‍സ് ട്രോഫി അവസാനം നടന്ന 2017ല്‍ സര്‍ഫ്രാസ് ഖാന്റെ നേതൃത്വത്തിലിറങ്ങിയ പാക് പടയായിരുന്നു ചാമ്പ്യന്മാരായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ ചാമ്പ്യന്മാര് എന്ന ഖ്യാതിയോടെയാണ് ടീം കളത്തിലിറങ്ങുന്നത്. അന്ന ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു പാക് പട കിരീടത്തില്‍ മുത്തമിട്ടത്. ആക്രമണോത്സുകരായ ബാറ്റര്‍മാരും അതുപോലെ തീതുപ്പും പേസര്‍മാരുമാണ് അവരുടെ കരുത്ത്.
ശ്രദ്ധിക്കേണ്ട താരം
പാക് നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരം ഒരു ഓള്‍റൗണ്ടറാണ്, സല്മാന് അലി ആഗ. ഈയിടെ കഴിഞ്ഞ ത്രിരാഷ്്ട്ര പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് ആഗ. കേവലം മൂന്ന് ഇന്നിങ്സുകളില്‍നിന്ന് 73 ശരാശരിയില്‍ 219 റണ്‍സാണ് സല്മാന് ആഗ അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്്ക്കെതിരേ 354 റണ്‍സ് പിന്തുടര്ന്ന് പാക് പട ജയിക്കുമ്പോള്‍ താരമായത് ആഗയായിരുന്നു. 134 റണ്‍സാണ് ആ മത്സരത്തില്‍ ആഗ സ്കോര്‍ ചെയ്തത്. പാകിസ്ഥാന് മികച്ച സ്പിന്‍ ഓപ്ഷന് കൂടിയാണ് ആഗ. മുഹമ്മദ് റിസ്വാന്, ബാബര്‍ അസം, ഫഖര്‍ സമാന് തുടങ്ങിയവരും മികച്ച ഫോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: