വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞ നടിയാണ് രാധിക ആപ്തെ. ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ വേരോട്ടം തുടങ്ങിയ കാലത്തേ മികച്ച ഒടിടി പ്രൊജക്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞ നടി. നെറ്റ്ഫ്ലിക്സ് സീരീസുകളിൽ തുടരെ രാധിക എത്തിയത് അക്കാലത്ത് ചർച്ചയായിരുന്നു. പല എക്സ്പിരിമെന്റ് സിനിമകളിലും രാധിക ആപ്തെ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മെയിൻ സ്ട്രീം ബോളിവുഡിന്റെ ഭാഗമായി. ഇന്ന് അമ്മയാണ് രാധിക. ഭർത്താവിനും കുഞ്ഞിനുമൊപ്പം ലണ്ടനിലാണ് താരം കഴിയുന്നത്.
ബെനഡിക്ട് ടെയിലർ എന്നാണ് രാധികയുടെ ഭർത്താവിന്റെ പേര്. കഴിഞ്ഞ വർഷമാണ് നടി അമ്മയായത്. പെൺകുഞ്ഞാണ് രാധികയ്‌ക്കും ബെനഡിക്ടിനും പിറന്നത്. അപ്രതീക്ഷിതമായാണ് ഗർഭിണിയായതെന്ന് രാധിക ആപ്തെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബാഫ്ത അവാർഡ്സിനെത്തിയ രാധിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ചർച്ചയാകുന്നത്. നടി അഭിനയിച്ച സിസ്റ്റർ മിഡ്നെെറ്റ് എന്ന സിനിമ ബാഫ്ത അവാർഡ്സിൽ നോമിനേറ്റ് ചെയ്തിരുന്നു
ചടങ്ങിനിടെ തനിക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചാണ് രാധിക ആപ്തെയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ബാഫ്ത അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതിൽ നടാഷയോട് നന്ദി പറയണം. ഞാൻ കുഞ്ഞിന് പാലുകൊടുക്കുന്ന സമയത്തിനനസരിച്ച് അവർ എല്ലാം ഷെഡ്യൂൾ ചെയ്തു. പാൽ കൊടുക്കാൻ വേണ്ടി വാഷ്റൂമിൽ പോയപ്പോൾ എന്നെ അനുഗമിക്കുക മാത്രമല്ല അവൾ ചെയ്തത്, എനിക്ക് വേണ്ടി ഒരു ഷാംപെയിനും വാങ്ങി.
പുതിയ അമ്മയായിരിക്കെ വർക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്രയും കരുതൽ സിനിമാ രംഗത്ത് അപൂർവമാണ്. അത് അഭിനന്ദനീയമാണെന്നും രാധിക ആപ്തെ പറഞ്ഞു. ഒരു കയ്യിൽ കുഞ്ഞിനുള്ള പാൽ പമ്പ് ചെയ്യുന്ന മിൽക്ക് ബോട്ടിലും മറുകയ്യിൽ ഷാംപെയിനുമായാണ് രാധിക ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. നിരവധി പേർ നടിയെ വിമർശിച്ച് കമന്റിട്ടു
പാൽ പമ്പ് ചെയ്യുമ്പോൾ ഷാംപെയിൻ കുടിക്കുന്നത് നല്ലതല്ലെന്ന് പലരും കമന്റ് ബോക്സിലൂടെ രാധികയെ ഉപദേശിച്ചു. ഇതേ അഭിപ്രായം നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ആൽക്കഹോളും പാൽകൊടുക്കലും ഒരുമിച്ച് ചെയ്യുന്നത് നല്ലതല്ല. ഇത് കോമൺസെൻസാണ്, ഒരുപാട് ഫോളോവേഴ്സുള്ളയാളാണ് തെറ്റായ സന്ദേശം നൽകരുത് എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്
വിമർശനങ്ങൾക്ക് രാധിക ആപ്തെ മറുപടി നൽകിയിട്ടില്ല. 2013 ലാണ് രാധിക ആപ്തെയും ബെനഡിക്ടും വിവാഹിതരായത്. ഡാൻസ് പഠിക്കാൻ സിനിമയിൽ നിന്ന് ഒരു വർഷം ഇടവേളയെടുത്ത് ലണ്ടനിൽ പോയപ്പാേഴാണ് നടി ബെനഡിക്ടിനെ പരിചയപ്പെടുന്നത്. പരസ്പരം അടുത്ത ഇരുവരും കുറച്ച് കാലം ലിവിംഗ് ടുഗെദറിലായിരുന്നു. മ്യുസീഷനാണ് ബെനഡിക്ട് ടെയ്ലർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: