തിരുവനന്തപുരം : ജ്യോതിക നായികയായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ 36 വയതിനിലെ എന്ന സിനിമയിലെ വ്യത്യസ്തമായ ഒരു പാട്ട് പാടിക്കാന്‍ മലയാളി സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ കണ്ടെത്തിയത് 57 വയസ്സുകാരി ലളിത വിജയകുമാറിനെ. ‘വാടി രാസാത്തി’ എന്ന ആ ഗാനം ഹിറ്റായി.
ഇപ്പോഴിതാ പൈങ്കിളി എന്ന മലയാള സിനിമയ്‌ക്ക് വേണ്ടി ലളിത വിജയകുമാര്‍ പാടിയ ‘ബേബി ബേബി’ എന്ന ഗാനവും ഹിറ്റാണ്. ഈ ഗാനം ചിട്ടപ്പെടുത്തിയത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. പാട്ടിലെ മലയാളം വരികളുടെ എക്സ്പ്രഷനും അര്‍ത്ഥവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് പറഞ്ഞുകൊടുത്തു. ജസ്റ്റിന്‍ വര്‍ഗ്ഗീസ് പറഞ്ഞതുപോലെ പാട്ടിന്റെ മൂഡ് പുറത്തുകൊണ്ടുവരാന്‍ നല്ല ജോളി മൂഡിലാണ് പാടിയത്. ഇത് മലയാളികള്‍ ഏറ്റെടുത്തു. വിനായക് ശശികമാന്റെതാണ് വരികള്‍.
ബേബി ബേബി മഹാപാപി പാപീ
നീ നരച്ചുനരച്ച് വെളുക്കട്ടെ
കഴിച്ചുകഴിച്ചുകൊഴുക്കട്ടെ
അടപ്പ് തെറിച്ച് നടക്കട്ടെ
മനസ്സ് മടുക്കട്ടേ….ഇങ്ങിനെ പോകുന്നു വരികള്‍.
ലളിത വിജയകുമാറിനൊപ്പം ഹിംന ഹിലാരിയും ഹിനിത ഹിലാരിയും പാടിയിട്ടുണ്ട്.
പേരെടുത്ത ദക്ഷിണേന്ത്യന്‍ സിനികകളിലെ ഗായകനും സംഗീത സംവിധായകനുമായി പ്രദീപ് കുമാറിന്റെ അമ്മയാണ് ലളിത വിജയകുമാര്‍. മകന്‍ തമിഴ്സിനിമയില്‍ ഗാനരംഗത്ത് തിളങ്ങണം എന്ന് ആഗ്രഹിച്ച് ട്രിച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് വന്ന അമ്മയാണ് ലളിത വിജയകുമാര്‍. സ്വന്തമായി ഗായികയായി സിനിമയില്‍ എത്തമമെന്നൊന്നും ഈ അമ്മ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അവരുടെ വ്യത്യസ്തമായ ശബ്ദം കണ്ടെടുത്തത് സന്തോഷ് നാരായണന്‍. ആദ്യ ഗാനം തമിഴില്‍ ഹിറ്റായതോടെ അവസരങ്ങളും സ്റ്റേജ് ഷോകളും കിട്ടി.
മകന്‍ പ്രദീപ് കുമാറിന്റെ ഭാര്യ കല്യാണി നായരും മലയാളിയാണ്. പട്ടാളം എന്ന മലയാള സിനിമയില്‍ ഡിങ്കിരി ഡിങ്കിരി പട്ടാളം എന്ന ഗാനം പാടിയിരിക്കുന്നത് കല്യാണി നായരാണ്. എന്തായാലും ലളിത വിജയകുമാറിന്‍റേത് സംഗീതമയമായ വീടാണ്.
ഗാനം കേള്‍ക്കാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: