തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13 ന് പ്രാദേശിക അവധി. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അനുകുമാരി അവധി പ്രഖ്യാപിച്ചു.
മാര്‍ച്ച് 5 മുതല്‍ 14 വരെയാണ് പൊങ്കാല ഉത്സവം .മാര്‍ച്ച് 13ന് പൊങ്കാല ദിവസം, തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി.13ന് രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദിക്കും.
അഞ്ചാം ഉത്സവദിനമായ മാര്‍ച്ച് 9ന് ക്ഷേത്രനടയില്‍ നടന് ജയറാമിന്റെ നേതൃത്വത്തില്‍ പഞ്ചാരി മേളം നടക്കും. 101ല്‍ പരം വാദ്യകലാകാരന്മാര് അണിനിരക്കും.
ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5ന് കാപ്പുകെട്ടി കുടിയിരുത്ത്, 7ന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍ മാത്രമായിരിക്കും.13ന് രാത്രി 7.45ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 11.15ന് പുറത്തെഴുന്നള്ളത്ത്. 14ന് രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കും. വെളുപ്പിന് ഒരുമണിക്ക് കുരുതിതര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: