ഗാസിയാബാദ് : സർക്കാർ ഭൂമിയിലെ കുളം നികത്തി അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് യുപി സർക്കാർ . ഗാസിയാബാദ് മോഡിനഗർ നിവാരിയിലെ സാറ ഗ്രാമത്തിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മദ്രസകളാണ് കനത്ത പോലീസ് സേനയുടെ സഹായത്തോടെ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത് . സാറ ഗ്രാമത്തിലെ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതായി തുടർച്ചയായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി .
സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ഭരണകൂടം കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മോഡിനഗർ എസ്ഡിഎം പൂജ ഗുപ്ത പറഞ്ഞു. ‘ ഇത് സർക്കാർ ഭൂമിയാണ്, ഒരു കാരണവശാലും ഇതിൽ നിയമവിരുദ്ധ നിർമ്മാണങ്ങൾ നടത്താൻ പാടില്ല. നിയമങ്ങൾ അനുസരിച്ച് നടപടി സ്വീകരിച്ചുകൊണ്ട്, ഈ മദ്രസകൾ നീക്കം ചെയ്തു. ഇതിനുപുറമെ, അനധികൃത നിർമ്മാണത്തിന് കോടതി രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഞങ്ങളുടെ ഈ നടപടി ഭാവിയിലും തുടരും, ഭരണകൂടം എല്ലാത്തരം നിയമവിരുദ്ധ അധിനിവേശങ്ങളും പൂർണ്ണ കർശനതയോടെ നീക്കം ചെയ്യും.‘ – പൂജാ ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: