ലണ്ടൻ : ചാവേറാകാനായി അഫ്ഗാനിലേയ്‌ക്ക് പോകാൻ തയ്യാറെടുത്ത ബ്രിട്ടൻ വാർവിക്ഷയർ നിവാസി ഫാരിഷ്ട ജാമിയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത് ശക്തമായ തെളിവുകൾ . അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയിൽ (ISKP) ചേരാൻ പോകാൻ പദ്ധതിയിട്ട ഫാരിഷ്ട യാത്രയ്‌ക്കായി പണവും ശേഖരിച്ചു. തന്റെ നാലു മക്കളെയും ചാവേറുകളാക്കണമെന്നായിരുന്നു ഫാരിഷ്ട ജാമിയുടെ ആഗ്രഹം .
36 കാരിയായ ഫാരിഷ്ട 2022 സെപ്റ്റംബറിനും 2024 ജനുവരിക്കും ഇടയിൽ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് തീവ്രവാദ വീഡിയോകളും , രേഖകളും , ചിത്രങ്ങളുമാണ് . മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കുന്ന ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും പങ്കെടുക്കുകയും ചെയ്തു. 7,000 ത്തോളം തീവ്രവാദ വീഡിയോകൾ വഴിയാണ് ഇവർ ഐ എസ് ആശയം പ്രചരിപ്പിച്ചത് .
ഇന്റർനെറ്റിൽ ആയുധങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയതായും എകെ-47 റൈഫിളിന്റെ അസംബ്ലി, ഡിസ്അസംബ്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു. ലെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്‌ക്ക് ശേഷം, 2006 ലെ തീവ്രവാദ നിയമത്തിലെ സെക്ഷൻ അഞ്ച് പ്രകാരം രണ്ട് കുറ്റങ്ങൾക്ക് ഇവർ ശിക്ഷിക്കപ്പെട്ടു.
ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ജാമി അഡ്മിനിസ്ട്രേറ്ററായിരുന്നുവെന്നും , ചില ഗ്രൂപ്പുകളിൽ 700-ലധികം അംഗങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു . തന്റെ നിഖാബില്ലാത്ത ചിത്രം പോലീസ് പുറത്തു വിട്ടതിൽ വിഷമമുണ്ടെന്ന് ഫാരിഷ്ട പറഞ്ഞതിനെ തുടർന്ന് ഹിജാബ് ധരിച്ച ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: