ന്യൂദൽഹി : അടുത്തിടെ നടന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രവീന്ദർ നേഗി പട്പർഗഞ്ച് മണ്ഡലത്തിൽ കൂറ്റൻ വിജയമാണ് നേടിയത്. മുമ്പ് ഇവിടെ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ് സിസോഡിയായിരുന്നു എംഎൽഎ.
ദൽഹി മദ്യ അഴിമതി കേസിൽ പ്രതിയായ സിസോഡിയ ഇത്തവണ തന്റെ മണ്ഡലം പട്പർഗഞ്ചിൽ നിന്ന് ജങ്പുരയിലേക്ക് മാറ്റിയിരുന്നു. എന്നിരുന്നാലും അദ്ദേഹം അവിടെ ദയനീയമായാണ് പരാജയപ്പെട്ടത്.
ഇപ്പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ രവീന്ദർ നേഗി പട്പർഗഞ്ച് മണ്ഡലത്തിലെ സർക്കാർ ഓഫീസിൽ എത്തിയപ്പോൾ ഓഫീസിൽ നിന്ന് എയർ കണ്ടീഷണറുകളും ടിവികളും കാണാതായതായി കണ്ടെത്തി. പ്രദേശത്തെ സ്ഥാനമൊഴിയുന്ന എംഎൽഎ സിസോഡിയ, സർക്കാർ ഓഫീസിൽ നിന്ന് ഈ ഇലക്ട്രോണിക്സ് വസ്തുക്കൾ മോഷ്ടിച്ചതായി നേഗി ആരോപിച്ചു.
കസേരകൾ, ഫാനുകൾ, കർട്ടനുകൾ പോലും ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അവർ കള്ളന്മാരാണെന്നും അവർക്ക് നാണമില്ലെന്നും ബിജെപി എംഎൽഎ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: