തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്കു സര്‍ക്കാരിന്റെ ഭീഷണി. വഴി തടസപ്പെടുത്തി സമരം ചെയ്തെന്ന് കാണിച്ച് സമര സമിതി നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. 24 മണിക്കൂറിനകം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി വിശദീകരണം നല്‍കണം. സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. സമരം ചെയ്ത് എട്ടാം ദിവസമാണ് പോലീസ് നടപടി.
സമരം എട്ട് ദിവസം പിന്നിട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ രാപകല്‍ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാരെയും എത്തിച്ച് 20ന് സെക്രട്ടേറിയറ്റ് വളഞ്ഞ് മഹാസമരം നടത്തുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. ആരോഗ്യമന്ത്രി പറഞ്ഞ 13,200 രൂപ ഒരിക്കല്‍ പോലും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ രാപകല്‍ സമരത്തില്‍ നേതാക്കള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് പോലീസ് പറയുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, നേതാക്കളായ എസ്. മിനി, പി.കെ. റോസമ്മ, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: