ലഖ്നൗ : മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ആർജെഡി മേധാവി ലാലു യാദവ് നടത്തിയ ഉപയോഗശൂന്യമായ പ്രസ്താവനയിൽ മുൻ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പ്രതിഷേധം പ്രകടിപ്പിച്ചു. അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് സംസാരിച്ച അതേ ലാലു തന്നെയാണ് ഇതെന്ന് അവർ പറഞ്ഞു.
മഹോബയിൽ സന്ദർശനം നടത്തിയ മുൻ കേന്ദ്രമന്ത്രി മുനിസിപ്പൽ കൗൺസിൽ ഓഡിറ്റോറിയത്തിൽ സംസാരിക്കവെയാണ് ലാലുവിനെ രൂക്ഷമായി വിമർശിച്ചത്. മഹാ കുംഭത്തെ അപമാനിച്ച പാപം അയാൾ ചെയ്തു. ലാലു യാദവിന്റെ തെറ്റുകൾക്ക് പൊതുജനം തീർച്ചയായും ശിക്ഷിക്കുമെന്നും അവർ പറഞ്ഞു.
കൂടാതെ മറ്റൊരു പ്രധാനമന്ത്രിക്കും ചെയ്യാൻ കഴിയാത്ത വികസന കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ചെയ്തു വരുന്നത്. 2014 ന് മുമ്പ് ഒരു ഇന്ത്യൻ പൗരൻ വിദേശത്തേക്ക് പോകുമ്പോഴെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ന് ആളുകൾ വിദേശത്തേക്ക് പോകുമ്പോൾ അവിടുത്തെ ആളുകൾ വളരെ ആകാംക്ഷയോടെയാണ് അവരെ കാണുന്നത്. ഇതിനു പുറമെ വഖഫ് ബോർഡ് പോലെ സനാതൻ ബോർഡ് സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
തീർത്ഥാടന നഗരമായ പ്രയാഗ്‌രാജിൽ 144 വർഷത്തിനു ശേഷം നടക്കുന്ന ദിവ്യമായ മഹാ കുംഭമേള ഉപയോഗശൂന്യമാണെന്ന്ആർജെഡി മേധാവി ലാലു യാദവ്പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: