ലക്നൗ : ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ താമസിക്കുന്ന മുസ്ലീങ്ങളെ കുടിയിറക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി . സാംഭാലിൽ ആയിരക്കണക്കിന് വീടുകൾ പൂട്ടിയിരിക്കുകയാണെന്നും മുസ്ലീങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നുമാണ് ഒവൈസിയുടെ പ്രസ്താവന .ഇത് സാധൂകരിക്കാൻ ഒരു പത്രത്തിന്റെ കട്ടിംഗും ഒവൈസി പങ്ക് വച്ചിട്ടുണ്ട്.
‘ സംഭാൽ ഇപ്പോൾ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തിൽ മുങ്ങിയതിനാൽ ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നു. സംഭാലിലെ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം ‘ എന്നാണ് ഒവൈസിയുടെ പ്രസ്താവന.
എന്നാൽ ഇതിനെതിരെ സംഭാലിലെ മുസ്ലീങ്ങൾ തന്നെ രംഗത്തെത്തി. ഒവൈസി പറയുന്നത് നുണയാണെന്നും , ഇത്തരത്തിൽ വ്യാജപ്രചാരണം കൊണ്ട് രാഷ്‌ട്രീയ നേട്ടമാണ് ഒവൈസി ലക്ഷ്യം വയ്‌ക്കുന്നതെന്നും അവർ പറയുന്നു. പ്രദേശത്ത് കുടിയിറക്കം നടന്നിട്ടില്ലെന്നും വീടുകളൊന്നും പൂട്ടിയിട്ടില്ലെന്നും തർക്കമുള്ള ജുമാ മസ്ജിദിന് ചുറ്റും താമസിക്കുന്ന മുസ്ലീങ്ങൾ പറഞ്ഞു.
നവംബർ 24 ന് ഇസ്ലാമിസ്റ്റുകൾ കലാപം നടത്തുകയും കോടതി ഉത്തരവനുസരിച്ച് തർക്ക ഘടന സർവേ ചെയ്യാൻ വന്ന സംഘത്തെ ആക്രമിക്കുകയും ചെയ്തതിനുശേഷം, നിരവധി വീടുകൾ കുറച്ച് ദിവസത്തേക്ക് പൂട്ടിയിരിക്കുകയായിരുന്നു, അതിനാൽ ആളുകൾ താൽക്കാലികമായി വീടുകൾ വിട്ടുപോയി. എന്നാൽ, സ്ഥിതി സാധാരണ നിലയിലായതിനുശേഷം അവർ മടങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു.
മാത്രമല്ല സാംബാലിൽ നിന്ന് കാണാതായവർ മിക്കവാറും പ്രതികളായ കലാപകാരികളാണെന്നും അവർക്ക് വേണ്ടിയാകും ഒവൈസി കരയുന്നതെന്നും ചിലർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: