ഗുവാഹത്തി ; കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടിഷ് വനിതയുമായ എലിസബത്ത് കോൾബണിന്റെ പാകിസ്ഥാൻ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ . അന്വേഷണത്തിനു ശേഷം വേണ്ടിവന്നാൽ കേസ് രജിസ്റ്റർ ചെയ്യും.
ഗൗരവിന്റെ പിതാവ് തരുൺ ഗൊഗോയ് അസം മുഖ്യമന്ത്രിയായിരിക്കെ പാക്ക് ചാരസംഘടനയായ ഐഎസ്ഐ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളെപ്പറ്റിയും പരിശോധിക്കും.
എലിസബത്ത് കോൾബൺ പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഹിമന്ത ശർമ്മ പറഞ്ഞു. വീസ, പാസ്പോർട്ട് വിവരങ്ങൾ പരിശോധിക്കും. പാക്കിസ്ഥാൻ പ്ലാനിങ് കമ്മിഷന്റെ ഉപദേശകനായ അലി തഖ്വീർ ഷെയ്ഖും എലിസബത്ത് കോൾബണും മുൻ സഹപ്രവർത്തകരായിരുന്നു. ഈ ബന്ധം വ്യക്തമാക്കുന്ന 2019 ലെ സമൂഹമാധ്യമത്തിലെ സ്ക്രീൻ ഷോട്ടും മുഖ്യമന്ത്രി പുറത്തുവിട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: