പത്തനംതിട്ട : പെരുനാട്ടെ സിഐടിയു പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയിലായി. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുന്, അഖില്‍ എന്നിവരെയാണ് പിടികൂടിയത്.
ഞായറാഴ്ച രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയില്‍ സംഘര്‍ഷത്തില്‍ സിഐടിയു പ്രവര്ത്തകന് ജിതിന് കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം മര്‍ദിച്ചവശനാക്കി. മുന്‍വൈരാഗ്യമായിരുന്നു മര്‍ദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അനന്തുവിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സംഘം ജിതിനെ വെട്ടി കൊലപ്പെടുത്തിയത്.
എന്നാല്‍ ജിതിനെ കൊലപ്പെടുത്തിയതില്‍ രാഷ്ട്രീയ പകയെന്നാണ് ഉയരുന്ന ആരോപണം.ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം പറയുന്നു. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ജിതിന്റെ കുടുംബം പ്രതികരിച്ചത്. കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: