അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനും മുതിര്‍ന്ന നേതാവുമായ മനു അഭിഷേക് സിങ്‌വി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി. രാംലല്ലയുടെ മുന്നില്‍ സാംഷ്ടാംഗം പ്രണമിച്ച അദ്ദേഹം ശ്രീരാമക്ഷേത്രത്തിന് മുന്നില്‍നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സിങ്‌വിയെ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ സ്വീകരിച്ചു.
ഹനുമാന്‍ഗഡി ക്ഷേത്രത്തിലെത്തി ബജ്റംഗ്ബലിക്ക് പൂജ ചെയ്ത അദ്ദേഹം സരയൂ നദിയുടെ തീരത്ത് പുണ്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു. പ്രയാഗ്രാജില്‍ മഹാകുംഭമേളയില്‍ പുണ്യസ്‌നാനത്തിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് അയോദ്ധ്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: