ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി മലയാളത്തിന്റെ യുവസൂപ്പർതാരം നിവിൻ പോളി. നിവിൻ നായകനായി എത്തുന്ന “മൾട്ടിവേർസ് മന്മഥൻ” എന്ന ചിത്രം പ്രഖ്യാപിച്ചു. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. കോമഡി ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നതും നിവിൻ പോളി തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. അനീഷ് രാജശേഖരൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിഡി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് “മൾട്ടിവേർസ് മന്മഥൻ” ഒരുങ്ങുന്നത്. നിലവിൽ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
അടുത്തിടെ ശാരീരികമായി ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തിയ നിവിൻ പോളിയുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. “മൾട്ടിവേർസ് മന്മഥൻ” ഉൾപ്പെടെ ഒരുപിടി ഗംഭീര ചിത്രങ്ങളാണ് ഈ വർഷം നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: