തിയ രൂപത്തിലും ഭാവത്തിലുമായി ബേസിൽ ജോസഫ്
ചെമ്പിച്ച മുടി, പുതിയ ഹെയർ സ്റ്റൈൽ, നേരിയ പൊടിമീശ, ചുവന്ന ടീഷർട്ട്, അതിൽത്തന്നെ ഒരു ഭയപ്പെടുത്തുന്നഭീകര രൂപം, കഴുത്തിൽ ചെയിൻ……..
അങ്ങനെ നാം ഇതുവരെ കാണാത്ത രൂപത്തിലും വേഷത്തിലും ബേസിൽ ജോസഫ് പ്രേക്ഷകരെ ഞെട്ടിക്കുന്നു… കൗതുകമാകുന്നു. ആകാംക്ഷയുണർ
ത്തുന്നു.
മരണമാസ് എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട പോസ്റ്ററാണ്.
ബേസിൽ ജോസഫ് പ്രേക്ഷകരെ ഏറെ വശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്ത നടനാണ്. വന്ന കഥാപാത്രങ്ങളൊക്കെ റിയലിസ്റ്റിക്ക് കഥാപാത്രങ്ങളായി
രുന്നു. നമ്മുടെ സമൂഹത്തോടു ചേർന്നുനിന്നവ.
ഇപ്പോഴിതാ മുൻവിധികളെ കാറ്റിൽ പറത്തി പുതിയ കഥാപാത്രമായി എത്തുന്നു.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റാഫേൽ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ
എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗോകുൽനാഥ്. ജി. യാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
ഡാർക്ക് ഹ്യൂമറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥാപരമായ മറ്റു വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നില്ല. അതുകൊണ്ടുതന്നെ ബേസിൽ ജോസഫിന്റെ ഈ കഥാപാത്രത്തെ ക്കുറിച്ചും ഏറെ ദുരൂഹതകൾ നിലനിൽക്കുന്നു.
ചിരിയും, ചിന്തയും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
: പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.
ബാബു ആന്റെണി സുരേഷ് കൃഷ്ണ. സിജു സണ്ണി. പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
വരികൾ – – മൊഹ്സിൻ പെരാരി
സംഗീതം – ജയ് ഉണ്ണിത്താൻ.
ഛായാഗ്രഹണം – നീരജ് രവി.
എഡിറ്റിംഗ് – ചമനം ചാക്കോ ‘
പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.
മേക്കപ്പ് -ആർ.ജി.വയനാടൻ .
കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ .
നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ, അപ്പു,
പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ ‘
പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്
കൊച്ചിയിലും പരിസരങ്ങളിലും. ധനുഷ്ക്കോടിയിലുമായിചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നു.
വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: