ധാക്ക : ബംഗ്ലാദേശിലെ പിറോജ്പൂർ ജില്ലയിലെ നസീർപൂർ ഉപാസിലയിൽ ഒരു ഹിന്ദു കുടുംബത്തിനും അടുത്തുള്ള ദുർഗാ മന്ദിറിനും നേരെ ഒരു മുസ്ലീം ജനക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം. 20 ലധികം വരുന്ന തീവ്രവാദികൾ ഉൾപ്പെടുന്ന സംഘം ഹിന്ദുവായ റെബതി ഗയേന്റെ കട ആക്രമിക്കുകയും അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ബിതി ഗയേനെയും ആക്രമിച്ചു. തുടർന്ന് പ്രാദേശിക ഹിന്ദുക്കൾ ഇടപെട്ടപ്പോൾ മുസ്ലീം ജനക്കൂട്ടം അവരിൽ 8 പേരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റവരെ പിന്നീട് ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചബ്ബീർ ഷെയ്‌ക്ക്, മുസ്തകിൻ ഷെയ്‌ക്ക്, നയൻ ഷെയ്‌ക്ക് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുസ്ലീം ജനക്കൂട്ടം ദുർഗാ മന്ദിറിലെ ഹിന്ദു ദേവതയുടെ വിഗ്രഹവും അടിച്ച് നശിപ്പിച്ചു. അവർ വടികളും പൈപ്പുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
ഇരയായ റെബതി ഗയേൻ പറയുന്നതനുസരിച്ച് വ്യാഴാഴ്ച തന്റെ കടയിലെ വൈഫൈ ദീർഘനേരം ഉപയോഗിച്ചതിനെച്ചൊല്ലി ചബ്ബീർ ഷെയ്ഖ്, മുസ്തഖിൻ ഷെയ്ഖ്, നയൻ ഷെയ്ഖ് എന്നിവരുമായി അദ്ദേഹം തർക്കത്തിലേർപ്പെട്ടു. ഇതിൽ പ്രകോപിതരായി തീവ്രവാദികൾ കടയുടമയെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലം വിട്ടു.
തുടർന്ന് വെള്ളിയാഴ്ച രാത്രിയിൽ ഗയേന്റെ കടയും സമീപത്തുള്ള ക്ഷേത്രവും ആക്രമിക്കാൻ അവർ എത്തിയത്. റെബതി ഗയേൻ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടപടിയെടുക്കുകയും ചബ്ബീർ ഷെയ്ഖ്, മുസ്തഖിൻ ഷെയ്ഖ്, നയൻ ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: