Kerala

ഹമാസ് തീവ്രവാദികളുടെ ചിത്രവുമായി പള്ളി ഉറൂസ് ; ചിത്രങ്ങള്‍ നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ മുകളില്‍

Published by

പാലക്കാട്: ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങളുമായി മുസ്‌ളീം പള്ളി ഉറൂസ് നടത്തിയത് വിവാദമാകുന്നു. പാലക്കാട് തൃത്താലയിലാണ് ഹമാസ് തീവ്രവാദികളുടെ ചിത്രവുമായി പള്ളി ഉറൂസ് നടത്തിയത്. ഉറൂസിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തിലാണ് ഹമാസ് തീവ്രവാദികളുടെ ചിത്രം ഉപയോഗിച്ചത്. തീവ്രവാദികളായ ഇസ്മയില്‍ ഹനിയെ, യഹ്‌യ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് ആനപ്പുറത്ത് എഴുന്നള്ളിച്ചത്.

കൊല്ലപ്പെട്ട ഈ തീവ്രവാദികളുടെ വര്‍ണാഭമായ ചിത്രങ്ങള്‍ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെ മുകളില്‍ ഉയര്‍ത്തുകയായിരുന്നു. ഇതിന്റ വീഡിയോകളും ബഹുവര്‍ണ്ണ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. തറവാടീസ് തെക്കേ ഭാഗം , മിന്നല്‍ പട തെക്കേഭാഗം എന്ന ടീമാണ് തീവ്രവാദികളുടെ ചിത്രം ഉയര്‍ത്തിയത്.

https://www.facebook.com/100000453149310/videos/pcb.30018122104452832/651466627320330

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by