തിരുവല്ല : ഡ്രാക്കുള എന്ന വിനയന്‍ സിനിമയിലൂടെ മലയാളത്തില്‍ എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോള്‍ അദ്ദേഹം ശക്തമായ മലാശയ ക്യാന്‍സറിന്റെ പിടിയിലാണ്. അല്‍ഫാം കഴിച്ചതാകാം തന്റെ മലാശയ ക്യാന്‍സറിന് കാരണമെന്നാണ് സുധീര്‍ സുകുമാരന്‍ കരുതുന്നത്.
ഡ്രാക്കുളയ്‌ക്ക് പിന്നാലെ കൊച്ചി രാജാവിലും സുധീര്‍ സുകുമാരന്‍ തിളങ്ങിയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും വേഷങ്ങള്‍ കിട്ടി കുറേശ്ശേയായി തിരക്ക് കൂടുകയായിരുന്നു. 2021ല്‍ ആണ് മലാശയ ക്യാന്‍സര്‍ കണ്ടെത്തുന്നത്. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അമിതമായ രക്തസ്രാവം ഉണ്ടായത്. പൈല്‍സ് എന്നാണ് കരുതിയത്. മലാശയ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചതോടെ സര്‍ജറി നടത്തി. പക്ഷെ അത് കഴിഞ്ഞ് വീണ്ടും തെലുങ്ക് സിനിമയില്‍ ചില സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചു. തുന്നലിലൂടെ ചോര പൊടിഞ്ഞു.
ഇപ്പോള്‍ എന്താണ് തന്റെ ക്യാന്‍സറിന് കാരണമെന്ന് സുധീര്‍ സുകുമാരന്‍ ചിന്തിച്ചപ്പോള്‍ ഉത്തരം ചെന്നെത്തി നില്‍കുന്നത് അല്‍ഫാമിലാണ്. അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണ്. അത് ഒട്ടേറെ കഴിക്കാറുണ്ട്. എന്നാല്‍ അതിന് തത്തുല്യമായ പച്ചക്കറികള്‍ കഴിക്കാറില്ല. ഇതാവാം മലാശയ ക്യാന്‍സറിലേക്ക് നയിച്ചത്.- സുധീര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: