തിരുവനന്തപുരം:സിപിഎമ്മിലെ പുതിയ ജില്ലാ നേതൃത്വങ്ങളുടെ രൂപീകരണം ശ്രദ്ധേയമാണ്. പതിനാല് ജില്ലാ സെക്രട്ടറിമാരും പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരായി.
ഈഴവര്‍, മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്നുള്ളവരാണ് പുതിയ ജില്ലാ സെക്രട്ടറിമാര്‍. നായര്‍, നമ്പൂതിരി തുടങ്ങിയ സവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നോ പട്ടികജാതി വിഭാഗങ്ങളില്‍ നിന്നോ ആരും ജില്ലാസെക്രട്ടറി തലത്തിലേക്ക് എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 9 ജില്ലാ സെക്രട്ടറിമാരും ഈഴവര്‍… മൂന്നു മുസ്ലിംകളും രണ്ടു ക്രിസ്ത്യാനികളുമാണ് പുതിയ ജില്ലാ നേതൃത്വത്തില്‍.
പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകുന്ന പിന്നാക്ക ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. സ്ത്രീകള്‍ ജില്ലാ സെക്രട്ടറിയേറ്റ് തലത്തിലേക്ക് എത്താത്തത് വിമര്‍ശനമായി നിലനില്ക്കുന്നു.
തിരുവനന്തപുരം – വി ജോയി, കൊല്ലം – എസ് സുദേവന്, പത്തനംതിട്ട – രാജു എബ്രഹാം, ഇടുക്കി – സി വി വര്‍ഗീസ്, ആലപ്പുഴ – ആര് നാസര്‍, കോട്ടയം – എ വി റസല്‍, എറണാകുളം – സി എന്‍ മോഹനന്, തൃശൂര്‍ – കെ വി അബ്ദുല്‍ ഖാദര്‍, പാലക്കാട് – ഇ എന്‍ സുരേഷ് ബാബു, മലപ്പുറം – വി പി അനില്‍, വയനാട് – കെ റഫീഖ്, കോഴിക്കോട് – എം മെഹബൂബ്, കണ്ണൂര്‍ – എം വി ജയരാജന്, കാസര്‍ഗോഡ് – എം രാജഗോപാല്‍ എന്നിവരാണ് ജില്ലാ സെക്രട്ടറിമാര്‍.
പാര്‍ട്ടിയില്‍ നിന്ന് അകലുന്ന ഈഴവര്‍ അടക്കമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളെ ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം.
എട്ടിടത്ത് നിലവിലുള്ള സെക്രട്ടറിമാര്‍ തുടര്‍ന്നു. ആറു ജില്ലകളില്‍ പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2,444 ലോക്കല്‍ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ തമിഴ്നാട് മധുരയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: