കോഴിക്കോട്:കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവം അലങ്കോലപ്പെടുത്താന്‍ എസ് എഫ് ഐ ശ്രമം തുടരുകയാണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍.കലോത്സവത്തിലെ സംഘര്‍ഷത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ് എഫ് ഐ നേതാവ് ഇന്ന് പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐ നേതാവും കലോത്സവത്തിലെ സംഘര്‍ഷത്തില്‍ ആറാം പ്രതിയുമായ അഷ്റഫാണ് കലോത്സവം നടക്കുന്ന മാളാ ഹോളിഗ്രേസ് കോളേജിലെത്തിയത്.മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ഇതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
അഷ്റഫിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല.മാത്രമല്ല ഓടി രക്ഷപെടാന്‍ അവസരമൊരുക്കിയെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. എസ് എഫ് ഐ ഇത്തരം വില കുറഞ്ഞ സമീപനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: